ദക്ഷിണ മൂകാംബിക.....; ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലെ കുളത്തിലെ വള്ളിപടർപ്പിൽ കുടിയിരിക്കുന്ന ദേവി; വർഷത്തിൽ എന്നും വിദ്യാരംഭമുള്ള ക്ഷേത്രം; പനച്ചിക്കാട് ദേവി ക്ഷേത്രത്തെ പറ്റി അറിയാം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ദക്ഷിണ മൂകാംബിക…..; ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലെ കുളത്തിലെ വള്ളിപടർപ്പിൽ കുടിയിരിക്കുന്ന ദേവി; വർഷത്തിൽ എന്നും വിദ്യാരംഭമുള്ള ക്ഷേത്രം; പനച്ചിക്കാട് ദേവി ക്ഷേത്രത്തെ പറ്റി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 03:09 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം സ്ഥിതിചെയ്യുന്നത് കോട്ടയത്താണ്. കാഴ്ചയിൽ കുടജാദ്രിയെ അനുസ്മരിപ്പിക്കുന്ന ഒരിടമാണ് പനച്ചിക്കാട് ഗ്രാമം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്ര ഗോപുരത്തോട് ചേർന്ന് ഒരു പുരാതന വിഷ്ണു ക്ഷേത്രവും കാണാം. അതിനു തൊട്ടുതെക്കു താഴെ ഒരു കുളത്തിന് തീരത്തായാണ് സരസ്വതി കുടിയിരിക്കുന്നത്. സരസ്വതീപൂജയ്‌ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൗശലത്തിന്റെയും ദേവിയാണ് സരസ്വതി. എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്.

പണ്ട് കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്‌മണൻ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വർഷവും കൊല്ലൂർ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോൽ എല്ലാ വർഷവും ഇനി കൊല്ലൂർ മൂകാംബികാ ക്ഷേത്രം സന്ദർശിക്കുവാൻ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂർ സന്ദർശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളിൽ കയറി മൂകാംബികാ ദേവി ഇവിടെയ്‌ക്ക് വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നിൽക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.

പതിവ് ക്ഷേത്ര സങ്കൽപ്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നും ഇവിടെയില്ല. കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടർപ്പുമാണ് ആകെയുള്ളത്. ഈ വള്ളിപ്പടർപ്പിനകത്താണ് വിദ്യാദേവതയും സർവ്വാഭീഷ്ട സാധികയുമായ സരസ്വതി ദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കർമ്മങ്ങളും നടത്തുന്നത്. വള്ളിപ്പടർപ്പും അതിനുള്ളിൽ കാണുന്ന തെളിനീരുറവയും ദിവ്യമായി കണക്കാക്കപ്പെടുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത്. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ ദേവിയെ തൊഴാൻ എത്തുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്‌കാരിക മേളം തന്നെ ക്ഷേത്രത്തിൽ നടക്കുന്നു. ദുർഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തിൽ ഒരുക്കുന്ന രഥ മണ്ഡപത്തിൽ ഉൽക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്‌ക്ക് വയ്‌ക്കാറുണ്ട്.

ദേശാധിപത്യ സ്വഭാവത്തോടു കൂടിയ മഹാവിഷ്ണു, സർവ്വാഭീഷ്ഠദായിനിയായ സരസ്വതി, ഗണപതി, ശിവൻ, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്നീ ക്രമത്തിലാണ് ഇവിടെ ദർശനം നടത്തേണ്ടത്. മഹവിഷ്ണുവിനും സരസ്വതിക്കും തുല്യപ്രാധാന്യം കല്പിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുപദിയായ ഗംഗയെപ്പോലെ ഇവിടെയും വിഷ്ണുപാദത്തിൽ നിന്നുതന്നെയാണ് സരസ്വതീ സവിധത്തിലേയ്‌ക്ക് തീർത്ഥമൊഴുകിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിത്യേന നിരവധി ഭക്തജനങ്ങൾ ഇവിടെ ദർശനം നടത്തിപ്പോകുന്നു. വിദ്യാരംഭത്തിനായി ജാതിമതഭേദമെന്യേ എല്ലാവരും ഇവിടെ എത്താറുണ്ട്. ദിവസഭേദമോ സമയഭേദമോ നോക്കാതെ ദുർഗ്ഗാഷ്ടമിയും മഹാനവമിയും ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. സാരസ്വതസൂക്തം വിധിപ്രകാരം ജപിച്ച് സംശുദ്ധവും സമ്പുഷ്ടവുമാക്കിയ സാരസ്വതം നെയ്യ് ഇവിടെ നിന്ന് ഭക്തജനങ്ങൾക്ക് വിതരണം ചെയ്ത് വരുന്നു. ബുദ്ധിക്കും വിദ്യയ്‌ക്കും അത്യുത്തമമായ ഈ ദിവ്യഔഷധം ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്.

സരസ്വതി, വിഷ്ണു എന്നീ ദേവീദേവന്മാർക്ക് തൃമധുരവും അരവണയും പോലെ യക്ഷിക്ക് വറയും പ്രധാനമാണ്. രക്ഷസ്സിന് പാല്പായസം, ശാസ്താവിന് നരത്തല (തേങ്ങ തിരുമ്മിയ നിവേദ്യം), ശിവന് ധാര, കൂവളമാല, ഗണപതിക്ക് ഒറ്റയപ്പം, കറുകമാല എന്നിവയുമാണ് മറ്റ് വഴിപാടുകൾ. എല്ലാദിവസവും രാവിലെ സരസ്വതിക്കും, വിഷ്ണുവിനും പൂജ നടത്തുന്നു. സരസ്വതിക്ക് സാരസ്വതസൂക്താർച്ചനയും വിഷ്ണുവിന് പുരുഷസൂക്താർച്ചനയും ഇവിടെ മുറതെറ്റാതെ നടത്തിപ്പോരുന്നു. ദുർഗ്ഗാഷ്ടമി ദിവസം സരസ്വതീസന്നിധാനത്തിൽ പ്രത്യേകം തയ്യാറാക്കുന്ന രഥമണ്ഡപത്തിൽ വിശിഷ്ട താളിയോലഗ്രന്ഥങ്ങളോടൊപ്പം പാഠപുസ്തകങ്ങളും സാഹിത്യകൃതികളും മറ്റു വിലപ്പെട്ട ഗ്രന്ഥങ്ങളും പൂജയ്‌ക്കു സമർപ്പിക്കുക പതിവാണ്. വിജയദശമി നാളിൽ പൂജയെടുപ്പിനു ശേഷം ഈ ഗ്രന്ഥങ്ങൾ തിരിച്ച് കൊടുക്കുന്നു. കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് (ധർമ്മരാജാവ്), കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, ഏ.ആർ. രാജരാജവർമ്മ, ഉള്ളൂർ തുടങ്ങിയ പല മഹാരഥന്മാരും ഇവിടെ എത്തി പലകാലം ഭജനം നടത്തിയിട്ടുണ്ട്. ഏ.ആർ. ചെറുപ്പത്തിൽ മൂകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാവിധ ശ്രേയസ്സുകളും ഇവിടുത്തെ അനുഗ്രഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതാണെന്നും പറയപ്പെടുന്നു.

ക്ഷേത്രത്തിലേയ്‌ക്കുള്ള വഴി

കോട്ടയം ചിങ്ങവനത്തു നിന്നും എം.സി. റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ പനച്ചിക്കാട് എത്താം. ഇരവിനല്ലൂർ നിന്നും ഉള്ള ദൂരം രണ്ടര കിലോമീറ്റർ ആണ്. കോട്ടയം നഗരത്തിൽ പതിനെട്ടു കിലോമീറ്റർ അകലമുണ്ട് ക്ഷേത്രത്തിലേയ്‌ക്ക്. അടുത്ത റെയൽവേ സ്റ്റേഷൻ ചിങ്ങവനം റെയിൽവേ സ്റ്റേഷനാണ്.

 

Tags: PANACHIKKAD TEMPLE
ShareTweetSendShare

More News from this section

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

Latest News

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies