ചായ പ്രേമികളെ.. നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ അടിമകളാകുന്നു! മദ്യം മാത്രമല്ല, ചായയും ആസക്തിയുണ്ടാക്കും; ഈ ലക്ഷണങ്ങളുണ്ടോ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ചായ പ്രേമികളെ.. നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ അടിമകളാകുന്നു! മദ്യം മാത്രമല്ല, ചായയും ആസക്തിയുണ്ടാക്കും; ഈ ലക്ഷണങ്ങളുണ്ടോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 04:14 pm IST
FacebookTwitterWhatsAppTelegram

വെള്ളം കഴിഞ്ഞാൽ പിന്നെ ലോകത്തേറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയമാകും ചായ. ഒരു ചായ കുടിച്ചാൽ കിട്ടുന്ന ഉന്മേഷം അതൊന്ന് വേറെ തന്നെയാണ്. ഒരു കപ്പ് ചൂടുള്ള ചായ കുടിച്ച് ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. വൈകുന്നേരത്തെ ചായയോട് നോ പറയാൻ മടിയുള്ളവരുമുണ്ട് . അത്രയേറെ പ്രിയങ്കരമാണ് ചായ പലർക്കും.

എന്നാൽ പ്രതിദിനം നാലും അഞ്ചും പ്രാവശ്യം ചായ കുടിക്കുന്നവരും കുറവല്ല. ഇത്തരക്കാർ അറിയാതെ തന്നെ ചായക്ക് അടിമ പെടുകയാണ്. മദ്യം ആസക്തി ഉണ്ടാക്കുന്നത് പോലെ ചായയും ആസക്തിയുണ്ടാക്കുന്നു. കേൾക്കുമ്പോൾ തമാശ ആയി തോന്നുമെങ്കിലും സംഭവം സത്യമാണ്. ചായയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് ഈ ആസക്തി ഉണ്ടാക്കുന്നതിനുള്ള കാരണം. ഉണർവും ഊർജ്ജവും നൽകാൻ കഫീൻ സഹായിക്കുമെങ്കിലും അമിതമായാൽ പണി കിട്ടുമെന്ന് ചുരുക്കം.

കഫീൻ അമിതമായാൽ മെറ്റബൊളിസത്തെ ബാധിക്കും. ഉയർന്ന അളവിൽ ഉപയോഗിച്ചാൽ ഉത്കണ്ഠയ്‌ക്കും അസ്വസ്ഥതയ്‌ക്കും കാരണമാകുന്നു. ഉറക്ക കുറവിനും ഇത് വഴിവെക്കും. ഒരു ദിവസം രണ്ട് കപ്പ് ചായയോ കാപ്പിയോ കഴിച്ചാൽ ശരീരത്തിന് ആവശ്യമായ കഫീൻ ലഭിക്കും. ഭക്ഷണത്തിന് ശേഷം ഇവ കുടിക്കരുതെന്നും വിദഗ്ധർ പറയുന്നു. ആഹാരം കഴിച്ച് കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രമേ കഫീൻ കഴിക്കാവൂ.

എന്തുകൊണ്ട് ചായയ്‌ക്ക് അടിമപ്പെടുന്നു ? 

ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു. തലച്ചോറിനെ നേരിട്ട് ഈ കഫീൻ ബാധിക്കുന്നു. ഇതിന്റെ ഫലമായി തലച്ചോറിലെ റിസപ്റ്ററുകളെ തടയുന്നു. ഈ സമയം അമിതമായി ഡോപമൈനും എൻഡോർഫിനും ഉത്പാദിപ്പിക്കപ്പെടുന്നു. ഊർജ്ജവും ഉന്മേഷവും അല്ലെങ്കിൽ സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണ് ഈ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ചായ കുടിക്കുമ്പോൾ തലച്ചോറിൽ ഹാപ്പി ഹോർമോണുകൾ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു. അതുവഴി ചായ ആസക്തിയിലേക്ക് നയിക്കുന്നു.

ചായയ്‌ക്ക് അടിമപ്പെട്ടോ? 

ഓരോ മണിക്കൂറിലും ചായ കുടിക്കാൻ തോന്നുക, ചായ ഇല്ലാതെ കുറച്ച് മണിക്കൂർ ജോലി ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ, ചായ കിട്ടിയില്ലെങ്കിൽ ഞെടിയിടയിൽ ആക്രമാസക്തരാകുക, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ചായ ആസക്തിയുണ്ടാകാം.എന്നും ചായ കുടിക്കുന്ന സമയത്ത് ചായ കുടിച്ചില്ലെങ്കിൽ ചിലരിൽ ഉത്കണ്ഠയും വിഷാദവും തലവേദനയുമൊക്കെ വരാവുന്നതാണ്. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങൾ ഉള്ളവർ വൈദ്യസഹായം തേടേണ്ടതാണ്. പെട്ടെന്ന് തന്നെ ചായ കുടിക്കുന്ന ശീലം നിർത്തിയാൽ Withdrowal Sytmptoms പ്രകടിപ്പിച്ചേക്കാം. സമയമെടുത്ത് ഇതിൽ നിന്ന് കരകയറാവുന്നതാണ്.

Tags: symptomsSUBTea AddictionCauses
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies