ലക്നൗ : 12 ഓളം കേസുകളിൽ പ്രതിയായ ക്രിമിനലിനെ വെടിവച്ച് വീഴ്‌ത്തി യുപിയിലെ വനിതാ പോലീസ് . യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ വന്നതിന് ശേഷം, അക്രമികളെയും മാഫിയകളെയും അതിവേഗം ഇല്ലാതാക്കി. നൂറുകണക്കിന് ഏറ്റുമുട്ടലുകളും നടന്നിട്ടുണ്ട്.
എന്നാൽ ഇതാദ്യമായാണ് യുപിയിൽ ഒരു ക്രിമിനലുമായി വനിതാ പോലീസ് ഏറ്റുമുട്ടുന്നത്. എസ്പി ധവാൽ ജയ്‌സ്വാളിന്റെ നിർദ്ദേശപ്രകാരം, ബാരവപട്ടി പോലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഒയും 4 വനിതാ പോലീസുകാരുമാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. 25,000 രൂപ തലയ്‌ക്ക് വിലയിട്ട പാരിതോഷികവുമായി ഇമാമുൾ എന്ന ക്രിമിനലിലെയാണ് വനിതാ പോലീസ് വെടിവച്ച് വീഴ്‌ത്തിയത് .
അറസ്റ്റിലായ ഇമാമുളിനെതിരെ കുശിനഗറിലും സന്ത് കബീർനഗറിലും ഡസൻ കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . രാംകോള മെഹ്ദിഗഞ്ചിലെ അംദാരിയ കനാലിന് സമീപം വച്ച് ഇമാമുളിനെ പോലീസ് വളയുകയായിരുന്നു . എന്നാൽ ഇയാൾ രക്ഷപെടാൻ ശ്രമിക്കവേ പോലീസ് സംഘം വെടിയുതിർത്തു .
ഇമാമുളിൽ നിന്ന് പിസ്റ്റളും ,വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. ക്രിമിനൽ ഇമാമുളിനായി ഏറെ നാളായി തെരച്ചിൽ നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.