മുംബൈ: പരിശീലന വിമാനം തകർന്നുവീണു. പൂനെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. പൂനെയ്‌ക്ക് സമീപം പരിശീലനം നടക്കുന്നതിനിടെയാണ് വിമാനം തകർന്നത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഒരു പൈലറ്റും ട്രെയിനറുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒക്ടോബർ 19-നും പൂനെയിൽ പരിശീലന വിമാനം തകർന്ന് വീണിരുന്നു. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഫ്‌ളൈറ്റ് ട്രെയിനിംഗ് അക്കാദമി നടത്തുന്ന പരിശീലന സെഷന്റെ ഭാഗമായിട്ടുള്ള പരിശീനത്തിനിടെ തകർന്ന് വീഴുകയായിരുന്നു.
പരിശീലനങ്ങളിലുണ്ടാകുന്ന സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും തുടരെയുള്ള വിമാന തകരാറിന്റെ കാരണം വിലയിരുത്തി അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.