തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയ പണം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി ഐജിഎസ്ടി അടച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന്റെ രേഖകൾ പുറത്തു വിട്ടിട്ടില്ലാത്തത് ദുരൂഹമാണ്. ഇതിനിടെ മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ.
‘എത്രനുണകളാൽ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും’ എന്നാണ് വീണാ വിജയനെ ന്യായീകരിച്ചുകൊണ്ട് ആര്യ രാജേന്ദ്രൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. മാസപ്പടി വാങ്ങിയതിലടക്കം പുതിയ ന്യായീകരണ ക്യാപ്സൂൾ പുറത്തിറക്കാൻ പാർട്ടി നേതാക്കൾ ശ്രമിക്കുമ്പോഴാണ് ആര്യ രാജേന്ദ്രൻ അതിന് തുടക്കം കുറിച്ചിരിക്കുന്നത്.