ബോളിവുഡിന്റെ ചാർമിംഗ് പ്രിൻസ് ഹൃത്വിക് റോഷന്റെ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ വളരെപ്പെട്ടന്നാണ് വൈറലാകുക. അത്തരത്തിൽ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
വീഡിയോയിൽ താരം ഹൃത്വിക് റോഷൻ അല്ല. പകരം അമ്മയാണ് താരം. വീടിന്റെ മുകളിലുള്ള ജിമ്മിൽ പ്രവേശിച്ച നടൻ ”അമ്മ ഇവിടെ എവിടയോ ഉണ്ട്, പാട്ട് കേൾക്കുന്നുണ്ട്” എന്ന് പറയുന്നു. പിന്നീട് അമ്മയെയാണ് വീഡിയോയിലൂടെ നടൻ കാണിക്കുന്നത്. അമ്മ ആരും കാണാതെ നൃത്തം ചെയ്യുകയാണ്. ഹൃത്വിക് വീഡിയോ എടുക്കുന്ന കാര്യമൊന്നും പാവം ആ അമ്മ അറിയുന്നില്ല. പിന്നെ തിരിഞ്ഞു നോക്കുമ്പോഴാണ് മകൻ തന്ന പണി കാണുന്നത്.
View this post on Instagram
“>
അമ്മയുടെ 70-ാം ജന്മദിനത്തിലാണ് ഹൃത്വിക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ ഹാപ്പി ബർത്ത്‌ഡേ സൂപ്പർ മദർ’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ ആരാധർക്കായി പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പോലെ മറ്റാരുമില്ലെന്നും ‘ഐ ലവ് യു മാം’ എന്നും താരം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകരും സിനിമാ ലോകത്തെ നിരവധി പ്രമുഖരുമാണ് അമ്മയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.