കാലിഫോർണിയ: അമേരിക്കയിൽ 34-കാരിയായ ഇറാൻ വനിതയെ പിടികൂടിയത് നാലുവയസുകാരി മകളെ കുത്തിക്കൊലപ്പെടുത്തിയതിന്. 10-വയസുകാരനായ മകനെ വകവരുത്താനും ഇവർ ശ്രമിച്ചു. ക്രൗൺ റിഡ്ജ് അപ്പാർമെന്റിലെ താമസക്കാരിയായ മിന നസാരിയെയാണ് പിടികൂടിയത്. അതേസമയം പ്രതിക്ക് മകളെ കൊലപ്പെടുത്തിയതിന് ഒരു കുറ്റബോധവുമില്ലെന്ന് പോലീസ് പറഞ്ഞു.
ഫാത്തിമ സന അക്രം എന്ന നാലുവയസുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫസ്റ്റ് ഡിഗ്രി കൊലപാതകവും കുട്ടികൾക്കെതിരായ അതിക്രമവും അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.മിനക്ക് മാനസികാസ്വാസ്ത്യം ഉണ്ടെന്നാണ് പ്രതിയുടെ കുടുംബ സുഹൃത്തിന്റെ വാദം. ഫാത്തിമയുടെ സംസ്‌കാര ചടങ്ങുകൾ നടത്തി.കുട്ടികളുടെ പിതാവ് ഫഹീം അക്രം ഊബർ ഡ്രൈവറാണ്. ഇദ്ദേഹമാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. ഇദ്ദേഹം വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.















