ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽപ്രദേശിലെ തവാങ്ങിലെ ഫോർവേഡ് ബേസിൽ ചൊവ്വാഴ്‌ച്ച സൈനികർക്കൊപ്പം നവരാത്രി ആഘോഷങ്ങളിൽ രാജ്‌നാഥ് സിംഗ് പങ്കെടുക്കുമെന്ന് കേന്ദ്ര ഇതിവൃത്തങ്ങൾ അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കങ്ങൾ നിലനിലനിൽക്കുന്ന സാഹചര്യത്തിലും ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ ആഘോഷിക്കുന്നതിനായാണ് രാജ്‌നാഥ് സിംഗ് എത്തുന്നത്. തവാങ്ങിൽ എത്തിയതിനു ശേഷം മന്ത്രി ‘ശാസ്ത്ര പൂജ’ (ആയുധ ആരാധന) നടത്തുമെന്നും അറിയിച്ചു. സൈനികരുമായി ചർച്ചകൾ നടത്തിയതിന് ശേഷം അരുണാചൽപ്രദേശിലെ സ്ഥിഗതികളുടെ വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും അദ്ദേഹം മടങ്ങുകയെന്നും കേന്ദ്രം വ്യക്തമാക്കി.















