2023 ലെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ഇത്തവണത്തെ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണുകളിൽ ഒന്നാണ് Apple iPhone 14. കഴിഞ്ഞ വർഷമായിരുന്നു iPhone-14 പുറത്തിറങ്ങിയിരുന്നത്. എന്നാൽ iPhone 13-മായുള്ള സമാനതകൾ കാരണം വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാൻ 14-ന് കഴിഞ്ഞില്ല. നിലവിൽ ദസ്സറയോട് അനുബന്ധിച്ച് ഫ്ളിപ്കാർട്ട് ഒരുക്കുന്ന ഓഫറിൽ ആപ്പിൾ ഐഫോൺ-14 വെറും 17,099 രൂപയ്‌ക്ക് ലഭിക്കുന്നതാണ്. അതായത് 39,900 രൂപ കിഴിവിലാണ് ഐഫോൺ 14 വിൽക്കുന്നത്. ഈ ഓഫർ സ്വന്തമാക്കാൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം..
സ്റ്റോർ വിലയിൽ നിന്ന് 12,901 രൂപ കിഴിവിന് ശേഷം ആപ്പിൾ ഐഫോൺ-14 നിലവിൽ 56,999 രൂപയ്‌ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എസ്ബിഐ, ആർബിഎൽ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 14-ന് 750 രൂപ കിഴിവ് ലഭിക്കും. ഇതിനുപുറമെ, നിങ്ങളുടെ പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യാൻ തയ്യാറാണെങ്കിൽ ഐഫോൺ -14ന് 39,150 രൂപ വരെ കിഴിവ് ലഭിക്കും. ഇതുപ്രകാരം നിങ്ങൾക്ക് ആപ്പിൾ ഐഫോൺ 14 വെറും 17,099 രൂപയ്‌ക്ക് ലഭിക്കുന്നതാണ്.















