തെന്നിന്ത്യയിൽ ഇന്ന് നിരവധി ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയൻ. താരത്തിന്റേതായി എത്തുന്ന ചിത്രങ്ങൾക്കെല്ലാം ഭാഷാഭേദമന്യേ പ്രത്യേക ആരാധക കൂട്ടമുണ്ട്. ഈ വര്‍ഷം നടന്‍ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ എസ്‍കെ 21-ന്റെ പുതിയ അപ്‍ഡേറ്റാണ് താരത്തിന്റെ ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കുന്നത്.
നിലവിൽ ശിവകാര്‍ത്തികേയന്റെ എസ്‍കെ 21ന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലാണ് ചിത്രീകരണം നടക്കുന്നത്. മാത്രമല്ല ശിവകാര്‍ത്തികേയനും നായിക സായി പല്ലവിയും ചിത്രത്തില്‍ ജോയിൻ ചെയ്‍തിട്ടുണ്ട്. ഡിസംബറോടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
എസ്‍കെ 21 ഒരു യുദ്ധ സിനിമ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ സംവിധായകൻ രാജ്‍കുമാര്‍ പെരിയസ്വാമി കശ്‍മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുക. കമല്‍ഹാസന്റെ രാജ് കമലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.















