വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ അതിവേഗത്തിലുള്ള ജെറ്റ് സ്ട്രീം സംഭവിക്കുന്നതായി കണ്ടെത്തൽ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ അതിവേഗം ഒഴുകുന്ന ഇടുങ്ങിയതും വളഞ്ഞതുമായ വായു പ്രവാഹമാണ് ജെറ്റ് സ്ട്രീമുകൾ. ഭൂമി, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ പതിവായി ഇവ കാണപ്പെടുന്നു.
Oh, you like Jupiter's bands? Name one song.@NASAWebb has discovered a massive jet stream over Jupiter’s equator, above the main cloud decks. Webb’s ability to observe the gas giant in infrared is revealing never-before-seen details in its cloud bands: https://t.co/sYyrnB4XuW pic.twitter.com/hJmZKugtxA
— NASA (@NASA) October 19, 2023
അതിവേഗം ചലിക്കുന്ന ഈ ജെറ്റ് സ്ട്രീം 4,800 കിലോമീറ്റർ വീതിയിൽ വ്യാഴത്തിൽ വ്യാപിച്ചുകിടക്കുന്നതായി ഗവേഷകർ അറിയിച്ചു. മേഘ പാളികൾക്ക് അപ്പുറത്തായി വ്യാഴത്തിന്റെ മധ്യരേഖയ്‌ക്ക് മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. മണിക്കൂറിൽ ഏകദേശം 320 മൈൽ (515 കിലോമീറ്റർ) വേഗതയിലാണ് ജെറ്റ് സ്ട്രീം സഞ്ചരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത വിധം അഭൂതപൂർവ്വമായ ജെറ്റ് സ്ട്രീം ആണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഇത് തികച്ചും ആശ്ചര്യപ്പെടുത്തിയ കാര്യമാണെന്ന് സ്‌പെയിനിലെ ബാസ്‌ക് കൺട്രി സർവകലാശാലാ ഗവേഷകൻ റിക്കാർഡോ ഹ്യൂസോ പ്രതികരിച്ചു. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ മങ്ങിയ മൂടൽമഞ്ഞാണ് എപ്പോഴും കാണാൻ സാധിച്ചിരിക്കുന്നത്. അതിവേഗമുള്ള വ്യാഴത്തിന്റെ ഭ്രമണത്തോടൊപ്പം നമുക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ പല സവിശേഷതകളും ഇപ്പോൾ രേഖപ്പെടുത്താൻ കഴിയുന്നുവെന്നത് ശാസ്ത്രലോകത്തിന് വലിയ സംഭാവനകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.