തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പണം വാങ്ങിയത് കൃത്യമായ സേവനത്തിനാണെന്ന ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. നികുതി അടച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ വാങ്ങിയത് മാസപ്പടിയല്ലെന്ന് തെളിഞ്ഞുവെന്നാണ് എ.കെ ബാലന്റെ അവകാശവാദം.
നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയിൽ വെളിച്ചമുള്ള ആരും പറയില്ല. കുഴൽനാടൻ വീണിടം വിദ്യയാക്കുകയാണ്. വീണാ വിജയൻ മതിയായ സർവീസ് കൊടുത്തിട്ടില്ല, ഇത് മാസപ്പടിയാണെന്നും ജിഎസ്ടി കൊടുത്തിട്ടില്ലെന്നുമായിരുന്നു ആരോപണം.
രണ്ട് ആരോപണങ്ങൾക്കും പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന രൂപത്തിൽ മറുപടി നൽകി. ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞതോടെ, കൊടുത്തില്ലെന്ന കുഴൽനാടന്റെ ആരോപണം പൊളിഞ്ഞുവെന്നും എ.കെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസപ്പടി വിവാദത്തിൽ നിന്നും മുഖ്യമന്ത്രിയെയും മകളെയും എങ്ങനെയും തടിയൂരിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം.















