വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് മോഹൻലാൽ. ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുഞ്ഞു കുരുന്നുകൾക്ക് നന്മയും വിജയവും നേരുന്നതായി താരം ഫേസ്ബുക്കിലൂടെയാണ് കുറിച്ചത്.
‘ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുകൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ.’ എന്നായിരുന്നു മോഹൻലാൽ കുറിച്ചത്.
അറിവിന്റെ ലോകത്തേക്ക് ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ഹരിശ്രീ കുറിച്ചത്. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്.