അഹമ്മദാബാദ്: ജുനഗഢിലെ മംഗ്റോള്‍ താലൂക്കിക്കിലെ മദ്രസാ അദ്ധ്യാപകന്‍ പത്തിലേറെ കുട്ടികളെ ലൈംഗികമായി പീഡനത്തിനിരയാക്കിയെന്ന് പോലീസ്. 25-കാരനായ അദ്ധ്യാപകന്‍ പിടിയിലായതിന് പിന്നാലെയാണ് കൂടുതല്‍ രക്ഷിതാക്കള്‍ പരാതിയുമായെത്തിയത്. ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേര്‍ പരാതി നല്‍കിയതായി പോലീസ് അറിയിച്ചു.പരാതിപ്പെട്ടാല്‍ കുട്ടികളെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നത്. കുട്ടികളുടെ പേടി ഉപയോഗിച്ചാണ് ഇയാള്‍ അവരെ വീണ്ടും ക്രൂര പീഡനത്തിനിരയാക്കിയിരുന്നത്.
17 വയസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ നടപടിയൊന്നും എടുത്തില്ലെന്നാരോപിച്ച് മദ്രസയുടെ ട്രസ്റ്റിയായ 55 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളാണ് പ്രതിയെ ഒളിവില്‍ പോവാന്‍ സഹായിച്ചത്. മുങ്ങിയ മദ്രസ അദ്ധ്യാപകനെ സൂറത്തിലെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ കഴിഞ്ഞ ദിവസം മാത്രം ഏഴ് പരാതികളാണ് ലഭിച്ചത്. മദ്രസയിലെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണടക്കം ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. പീഡനത്തിനിരയാ കുട്ടികളിലൊരാള്‍ മദ്രസ അദ്ധ്യാപകന്റെ ഫോണുപയോഗിച്ച് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അമ്മയോട് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കളെത്തി കുട്ടിയോട് വിവരം തിരക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.















