ആരാധകര്‍ക്ക് ആശ്വാസം,സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ക്ക് അവസാനിച്ചപ്പോള്‍ മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഒരു ടീമായി കേരളം ഫൈനലില്‍ റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗോവയോട് കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടതിന് പിന്നാലെയാണ് കാത്തിരിപ്പ് നീണ്ടത്. ഇതോടെ 10 പോയിന്റുമായി ഗോവ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുമായിരുന്നു, ഇതാണ് കേരളത്തിന് തുണയായത്.