ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ സൗകര്യമൊരുക്കി ആമസോൺ പേ. ആമസോണിൽ ഇഎംഐ വഴി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ സൗകര്യപ്രദമാക്കുന്നതോടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സാധനങ്ങൾ വാങ്ങാനാവും.
നിലവിൽ ഉള്ള ഇഎംഐ സൗകര്യങ്ങൾക്ക് പുറമേയാണ് റൂപേ ക്രെഡിറ്റ് കാർഡുകളിൽ ആമസോൺ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എട്ട് ഇഷ്യുവിങ്ങ് ബാങ്കുകൾ മുഖേനയാണ് ഈ ആനുകൂല്യം ലഭിക്കുക. ഓൺലൈൻ ഷോപ്പിംഗ് എളുപ്പവും സൗകര്യപ്രദവും ആക്കി മാറ്റുന്നതിന് വേണ്ടിയാണ് റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഈ പദ്ധതി കൊണ്ട് വന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച രീതിയാണ് ഇഎംഐ. പകുതിയിലധികം പേരും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലാണ് ഷോപ്പിംഗ് ചെയ്തത്.
റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ അനുവദിച്ചത് ഷോപ്പിംഗ് സുഗമമാക്കുന്നതിന് പുറമെ ഉപഭോക്താക്കൾക്ക് ലാഭവും നൽകുമെന്ന് ആമസോൺ പേ ഇന്ത്യ ക്രെഡിറ്റ് ആൻഡ് ലെൻഡിംഗ് ഡയറക്ടർ മായങ്ക് ജെയിൻ പറഞ്ഞു. ആമസോൺ പേ ലേറ്റർ, ആമസോൺ പേ വാലറ്റ്, യുപിഐ തുടങ്ങി നിരവധി പേമെൻറ് ഓപ്ഷനുകൾ ആമസോൺ പേ വാഗ്ദാനം ചെയ്യുന്നുണ്ട്.















