ആഡംബര എസ്‌യുവിയായ ലാൻഡ് റോവറിന്റെ ഡിഫൻഡർ 130 എച്ച.്എസ്.ഇ. സ്വന്തമാക്കി അമിതാഭ് ബച്ചൻ. ഈ വർഷം മാർച്ചിലാണ് ലാൻഡ് റോവർ അവരുടെ ഏറ്റവും പുതിയ മോഡലായ ഡിഫൻഡർ 130 ഇന്ത്യയിൽ അവതരിപ്പിച്ചത്. 1.30 കോടി രൂപയുടെ സെഡോണ റെഡ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്.
എച്ച്.എസ്.ഇ, എക്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളിൽ പെട്രോൾ, ഡീസൽ എൻജിനുകളിലാണ് ഡിഫൻഡർ വിപണിയിൽ ഉള്ളത്. യാത്ര സുഗമമാക്കാനുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. സ്‌റ്റെലിഷ് സീറ്റുകൾ, ഡാഷ് ബോർഡുകൾ, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമറകൾ, എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകളാണ് ഡിഫൻഡറിന്റെ അകത്തും പുറത്തുമായി ഒരുക്കിയിട്ടുള്ളത്.