കൊച്ചി:മൂന്ന് ജുഡീഷ്യൽ ഓഫീസർമാർ ഇന്ന് കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു.ജസ്റ്റിസുമാരായ ജോൺസൺ ജോൺ, ഗോപിനാഥൻ യു ഗിരീഷ് , സി. പ്രദീപ്കുമാർ എന്നിവരാണ് ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റത്. ഇന്ന് രാവിലെ 10.15 നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം അഞ്ച് ജുഡീഷ്യൽ ഓഫീസർമാരുടെ പേരുകൾ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായി നിയമിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു.ഇവരിൽ മൂന്ന് പേരുടെ നിയമനത്തിന് കേന്ദ്രം കഴിഞ്ഞയാഴ്ച അനുമതി നൽകി .