ബോളിവുഡ് നടന് രാജ് കുമാർ റാവുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി പ്രഖ്യാപിച്ചു. 26ന് ആകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രഖ്യാപനത്തിനായി ഒരു ചെറിയ പരിപാടി സംഘടിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് ആലോചനയുണ്ട്. വ്യാഴാഴ്ചയാകും ഇത്. പൗരന്മാരെ അവരുടെ വോട്ടവകാശം വിനിയോഗിക്കാനും തിരഞ്ഞെടുപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് താരത്തെ ഇസി നിയമിച്ചിരിക്കുന്നത്.
മിസോറം (നവംബര്‍ 7), മധ്യപ്രദേശ് (നവംബര്‍ 17), ഛത്തീസ്ഗഡ് (നവംബര്‍ 7, 17 –രണ്ട് ഘട്ടങ്ങള്‍), രാജസ്ഥാന് (നവംബര്‍ 23), തെലങ്കാന (നവംബര്‍ 30) എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.