ഇസ്രായേൽ ഗാസ വിഷയം സംബന്ധിച്ച ചർച്ചയിൽ പാകിസ്താന്റ കശ്മീർ പരാമർശത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യ . പാക് പ്രതിനിധി മുനീർ അക്രത്തിന്റ പരാമർശത്തിന് പിന്നാലെയാണ് ഐക്യരാഷ്‌ട്ര സഭയിലെ ഭാരതത്തിന്റ ഡെപ്യൂട്ടി പ്രതിനിധി ആർ രവീന്ദ്രയുടെ പരാമർശം.
‘എന്റ നാടിന്റ അവിഭാജ്യ ഘടകമായ കേന്ദ്രഭരണ പ്രദേശത്തെക്കുറിച്ച് അംഗീകരിക്കാനാകാത്ത പ്രസ്താവനകൾ സ്ഥിരമായി ആവർത്തിക്കുന്ന അംഗം നടത്തിയ പരാമർശം അർഹിക്കുന്ന അവജ്ഞയോടുകൂടി തള്ളിക്കളയുന്നുവെന്ന് ‘ രവീന്ദ്ര പറഞ്ഞു.
മുംബൈ ഭീകരാക്രമണം നടത്തിയ ലഷ്‌കർ ഭീകരരുടെയും, കിബ്ബുറ്റ്‌സ് ബീറി ആക്രമണം നടത്തിയ ഹമാസിന്റെയും പ്രവർത്തനങ്ങൾ എക്കാലത്തും നിയമവിരുദ്ധവും നീതികരിക്കാൻ സാധിക്കാത്തുമാണെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരത്തെ യുഎൻ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഏതൊരു രാജ്യത്തിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ പരിശീലിപ്പിക്കയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്ന ഏതൊരു പ്രവർത്തനത്തെയും അപലപിക്കാനുള്ള ഉത്തരവാദിത്തം ഐക്യരാഷ്‌ട്രസഭയുടെ സമിതിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.