ഹാങ്‌ചോ; ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ കുതിക്കുന്നു. 18 സ്വര്‍ണവും 21 വെള്ളിയും 39 വെങ്കലവുമടക്കം ഇന്ത്യക്ക് ഇതുവരെ 78 മെഡലുകളായി.
2018-ലെ ജക്കാത്ത പാരാ ഗെയിംസിലെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. നിത്യ ശ്രീയുടെ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ മെഡല്‍ നേട്ടത്തില്‍ റെക്കോര്‍ഡ് കുറിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലെന്ന സ്വപ്‌ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് പാരാ ഗെയിംസിലും ഇന്ത്യന്‍ അത്‌ലറ്റുകളുടെ കുതിപ്പ്.
2010 എഡിഷനില്‍ 14 മെഡല്‍ നേടിയെങ്കില്‍ 2014ല്‍ മെഡല്‍ നേട്ടം 33 ആയി ഉയര്‍ത്തി. 2018 ആയപ്പോഴേക്കും മെഡലുകളുടെ എണ്ണം 72 ആക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അമ്പെയ്‌ത്തില്‍ ഇന്ന് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയിരുന്നു. മിക്‌സ് കോമ്പൗണ്ട് ടീമിനത്തിലാണ് ശീതള്‍ ദേവിയും രാകേഷ്‌കുമാറും പൊന്നണിഞ്ഞത്. ചൈനയെ പരാജയപ്പെടുത്തിയായിരുന്നു സുവര്‍ണ നേട്ടം.
റെക്കോര്‍ഡ് പ്രകടനത്തോടെ ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ ബാബുവും സ്വര്‍ണം വെടിവച്ചിട്ടിരുന്നു. ആര്‍6 മിക്‌സഡ് 50മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ sh-1ല്‍ ആണ് താരം സ്വര്‍ണം ഉറപ്പിച്ചത്.
A monumental achievement at the Asian Para Games, with India bagging an unprecedented 73 medals and still going strong, breaking our previous record of 72 medals from Jakarta 2018 Asian Para Games!
This momentous occasion embodies the unyielding determination of our athletes.… pic.twitter.com/wfpm2jDSdE
— Narendra Modi (@narendramodi) October 26, 2023
“>