''ഹമാസ് 'സൈനികരെ' ഭീകരരെന്ന് വിളിക്കുന്നത് ക്രൂരത, തികഞ്ഞ അബദ്ധം, വേദിയുടെ മാന്യതയ്ക്ക് നിരക്കാത്തത്''; തരൂരിന്റെ പരാമർശം തള്ളി സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

”ഹമാസ് ‘സൈനികരെ’ ഭീകരരെന്ന് വിളിക്കുന്നത് ക്രൂരത, തികഞ്ഞ അബദ്ധം, വേദിയുടെ മാന്യതയ്‌ക്ക് നിരക്കാത്തത്”; തരൂരിന്റെ പരാമർശം തള്ളി സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി

Janam Web Desk by Janam Web Desk
Oct 27, 2023, 11:32 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ വേദിയിൽ വച്ച് ശശി തരൂർ നടത്തിയ പരാമർശത്തെ തള്ളി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച തരൂരിന്റെ പരാമർശം തികഞ്ഞ അബദ്ധവും തെറ്റായതുമാണെന്ന് കൂടത്തായി പ്രതികരിച്ചു. പരിപാടി നടന്ന വേദിയുടെ മാന്യതയ്‌ക്കും ആദർശത്തിനും നിരക്കാത്തതാണ് തരൂരിന്റെ പരാമർശം. യുഎൻ പോലും ഹമാസിന്റെ നടപടികളെ ന്യായീകരിക്കുമ്പോഴാണ് വിശ്വപൗരനായി അവരോധിക്കുന്ന തരൂർ അബദ്ധം പറയുന്നത്. ഹമാസ് ഭീകരവാദിയാണെന്ന പരാമർശം പിൻവലിക്കാതെ തരൂർ എന്ത് വിശദീകരണം നൽകിയിട്ടും കാര്യമില്ല. പാലസ്തീന്റെയൊപ്പമാണെന്നും പീഡിതരുടെ കൂടെയാണെന്നും തരൂർ ആവർത്തിച്ചാലും ഹമാസിനെ ഏതുതരത്തിൽ കാണുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. ഗാസയുടെ സൈനികരെ ഭീകരസംഘടനയായി വിശേഷിപ്പിക്കുന്നത് പാലസ്തീനോട് കാണിക്കുന്ന ക്രൂരതയാണെന്നും സുന്നി നേതാവ് പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഹമാസിനെ ഭീകരരെന്ന് ശശി തരൂർ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്റെ പരാമർശം. തൊട്ടുപിന്നാലെ വേദിയിൽ പ്രസംഗിച്ച മുസ്ലീം ലീഗ് നേതാവ് അബ്ദുസമദ് സമദാനി സ്വാതന്ത്ര്യസമരമാണ് പാലസ്തീനികൾ നടത്തുന്നതെന്ന് തരൂരിനെ തിരുത്തിയിരുന്നു. അവർ നടത്തുന്ന പ്രതിരോധത്തെ ഭീകരവാദമെന്ന് പറയാൻ കഴിയില്ലെന്നും എംകെ മുനീറും പ്രതികരിച്ചു. തരൂരിന്റെ പരാമർശം വിവാദമായതോടെ സമസ്തയിലെ നിരവധി നേതാക്കളാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച തരൂരിന്റെ പരാമർശം പിൻവലിക്കണമെന്നാണ് സുന്നി നേതാക്കളുടെ ആവശ്യം.

Tags: shashi tharoorsysNazar Faizi KoodathayiSunni leader
ShareTweetSendShare

More News from this section

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

Latest News

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies