ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍. ഇതില്‍ നിന്ന് ഇതിഹാസ താരത്തെ കരകയറ്റാന്‍ ധനസമാഹരണത്തിനൊരുങ്ങുകയാണ് സുഹൃത്തുക്കള്‍.
പ്രൊഫഷനണല്‍ ക്രിക്കറ്റ് താരങ്ങള്‍ വിമരിച്ചതിന് ശേഷവും ആഡംബര ജീവിതം നയിക്കാനാവുമെന്ന ധാരണ തെറ്റാണെന്ന ഏന്റെ ജീവിതം തെളിയിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ താരം തന്നെ വ്യക്തമാക്കി. 1970-80 കാലഘട്ടത്തിലാണ് ചാപ്പല്‍ ക്രിക്കറ്റില്‍ തിളങ്ങി നിന്നത്.
75-കാരനായ ചാപ്പല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വാടക വീടുകളിലാണ് താമസിക്കുന്നത്. 2005 മുതല്‍ 2007 വരെ ഇന്ത്യന്‍ പരിശീലകനായിരുന്ന ചാപ്പല്‍ നായകന്‍ സൗരവ് ഗാംഗുലിയുമായി തെറ്റിപ്പിരിഞ്ഞാണ് സ്ഥാനത്ത് നിന്നു പുറത്താവുന്നത്. 2007ല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് നാണം കെട്ട് പുറത്തായിരുന്നു. അക്കാലയളവില്‍ വലിയ വിമര്‍ശനങ്ങള്‍ കേട്ട പരിശീലകനായിരുന്നു ചാപ്പല്‍.
‘സത്യം പറഞ്ഞാല്‍ ഞാന്‍ മാത്രമല്ല, എന്റെ കാലഘട്ടത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്ന പലരും ഇന്ന് കഷ്ടപാടിലാണ്. ഞങ്ങളുടെ കാലഘട്ടത്തില്‍ ക്രിക്കറ്റില്‍ നിന്ന് അധികമൊന്നും വരുമാനം ലഭിച്ചിട്ടില്ല, ഇന്നത്തെ കാലഘട്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍’- ചാപ്പല്‍ പറഞ്ഞു.















