ബെംഗളൂരു: ലോകകപ്പിലെ ഒരു റണ്ണൗട്ട്, ഓണ്‍ഫീല്‍ഡ് അമ്പയര്‍ പോലും ഒരുപക്ഷേ ആ ഔട്ട് സംഭവിക്കരുതേ എന്ന് വിചാരിച്ചിട്ടുണ്ടാകും.ഇന്ത്യക്കാരെ സംബന്ധിച്ച് ആ റണ്ണൗട്ടിലൂടെ പൊലിഞ്ഞത് 140 കോടി ജനങ്ങളുടെ സ്വപ്‌നമായിരുന്നു.2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തോളേറ്റി ക്രീസില്‍ നിന്നത് ധോണിയായിരുന്നു. ആ ധോണി എന്നും ഇന്ത്യക്കാര്‍ക്കൊരു വിശ്വാസമായിരുന്നു. അയാളുണ്ടല്ലോ എന്ന വിശ്വാസം. അവസാന രണ്ടോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 31 റണ്‍സ്. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സിന് പറത്തിയതോടെ ഇന്ത്യ പലതും പ്രതീക്ഷിച്ചു.
അടുത്ത പന്ത് ഡോട്ട് ബോളായി. മൂന്നാം പന്തില്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ചെങ്കിലും ബാറ്റില്‍ നന്നായി കണക്ടായില്ല. രണ്ടാം റണ്ണിനായുള്ള ധോണിയുടെ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റ ഡയറക്ട് ഹിറ്റില്‍ അവസാനിച്ചു. ഇന്ത്യയുടെ സ്വപ്‌നങ്ങളും.18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. താരങ്ങള്‍ക്കൊപ്പം ഒരു രാജ്യം തന്നെ കണ്ണീര്‍ വാര്‍ത്ത നിമിഷം.
അന്ന് ഇന്ത്യന്‍ പരിശീലകരില്‍ ഒരാളായിരുന്ന സഞ്ജയ് ബംഗാര്‍ താരങ്ങളുടെ വികാരങ്ങളെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.
.കളിക്കാരെല്ലാം ഡ്രസ്സിംഗ് റൂമില്‍ പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരഞ്ഞു, ഔട്ടായി തിരിച്ചെത്തിയ ധോണിയും കുട്ടികളെപ്പോലെ കരയുകയായിരുന്നു. അതെല്ലാം ഡ്രസ്സിംഗ് റൂമില്‍ മാത്രം അറിഞ്ഞ കഥകളാണെന്നായിരുന്നു’-ബാംഗര്‍
ഇക്കാര്യത്തെക്കുറിച്ച് ഇന്നലെ ബെംഗളൂരുവില്‍ നടന്ന പ്രമോഷണല്‍ പരിപാടിയില്‍ ധോണി മറുപടി പറഞ്ഞു. വിജയത്തിന് ഇത്രയും അടുത്തെത്തി കളി തോല്‍ക്കുമ്പോള്‍ പലപ്പോഴും വികാരം അടക്കാനാവില്ല. ഓരോ മത്സരത്തിനുമുള്ള പദ്ധതികളുമായാണ് ഞാനിറങ്ങാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കുപ്പായത്തില്‍ അതെന്റെ അവസാന മത്സരമായിരുന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചതെങ്കിലും ഇനിയൊരിക്കലും രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലല്ലോ എന്ന ചിന്തയാണ് എന്റെ ദു:ഖം ഇരട്ടിപ്പിച്ചത്.
Q&A with @msdhoni
Question: Few days back Sanjay Bangar shared a tweet saying Dhoni, Rishabh and Hardik couldn’t stop their tears. Is this true? pic.twitter.com/2Q9RQXz9Zb
— Yash Jadhav (@farzi_rtist) October 26, 2023
“>
ആ മത്സരത്തിനുശേഷവും ടീമിന്റെ ട്രെയിനര്‍ പല പരിശീലന സാമഗ്രികളും എനിക്ക് തന്നിരുന്നു. ഞാന്‍ ചോദിച്ചത് ഇതൊക്കെ എനിക്ക് ഇനി എന്തിനാണെന്നാണ്. കാരണം, അപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.12-15 വര്‍ഷം മറ്റൊന്നും ചെയ്യാതെ രാജ്യത്തിനായി മാത്രം കളിച്ച എനിക്ക് ഇനിയതിന് കഴിയില്ലല്ലോ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ നല്‍കാന്‍ കഴിയില്ലല്ലോ എന്നെല്ലാമുള്ള ചിന്തകളായിരുന്നു അപ്പോള്‍ മനസില്‍. ആ സമയത്ത് തീര്‍ച്ചയായും നമ്മള്‍ വികാരത്തിന് അടിപ്പെടും-ധോണി പറഞ്ഞു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് 2020 ഓഗസ്റ്റ് 15ന് രാത്രി 7.29നാണ് ധോണി അപ്രതീക്ഷിതമായി ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.