ഇനിയൊരിക്കലും രാജ്യത്തിനായി കളിക്കാനാവില്ലല്ലോ എന്ന ചിന്തയാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്...! പലതും ഞാന്‍ ഉറപ്പിച്ചിരുന്നു; സ്വപ്‌നങ്ങള്‍ പൊലിഞ്ഞ പുറത്താകലില്‍ മനസ് തുറന്ന് ധോണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനിയൊരിക്കലും രാജ്യത്തിനായി കളിക്കാനാവില്ലല്ലോ എന്ന ചിന്തയാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്…! പലതും ഞാന്‍ ഉറപ്പിച്ചിരുന്നു; സ്വപ്‌നങ്ങള്‍ പൊലിഞ്ഞ പുറത്താകലില്‍ മനസ് തുറന്ന് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ലോകകപ്പിലെ ഒരു റണ്ണൗട്ട്, ഓണ്‍ഫീല്‍ഡ് അമ്പയര്‍ പോലും ഒരുപക്ഷേ ആ ഔട്ട് സംഭവിക്കരുതേ എന്ന് വിചാരിച്ചിട്ടുണ്ടാകും.ഇന്ത്യക്കാരെ സംബന്ധിച്ച് ആ റണ്ണൗട്ടിലൂടെ പൊലിഞ്ഞത് 140 കോടി ജനങ്ങളുടെ സ്വപ്‌നമായിരുന്നു.2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തോളേറ്റി ക്രീസില്‍ നിന്നത് ധോണിയായിരുന്നു. ആ ധോണി എന്നും ഇന്ത്യക്കാര്‍ക്കൊരു വിശ്വാസമായിരുന്നു. അയാളുണ്ടല്ലോ എന്ന വിശ്വാസം. അവസാന രണ്ടോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 31 റണ്‍സ്. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സിന് പറത്തിയതോടെ ഇന്ത്യ പലതും പ്രതീക്ഷിച്ചു.

അടുത്ത പന്ത് ഡോട്ട് ബോളായി. മൂന്നാം പന്തില്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ചെങ്കിലും ബാറ്റില്‍ നന്നായി കണക്ടായില്ല. രണ്ടാം റണ്ണിനായുള്ള ധോണിയുടെ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റ ഡയറക്ട് ഹിറ്റില്‍ അവസാനിച്ചു. ഇന്ത്യയുടെ സ്വപ്‌നങ്ങളും.18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. താരങ്ങള്‍ക്കൊപ്പം ഒരു രാജ്യം തന്നെ കണ്ണീര്‍ വാര്‍ത്ത നിമിഷം.

അന്ന് ഇന്ത്യന്‍ പരിശീലകരില്‍ ഒരാളായിരുന്ന സഞ്ജയ് ബംഗാര്‍ താരങ്ങളുടെ വികാരങ്ങളെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.
.കളിക്കാരെല്ലാം ഡ്രസ്സിംഗ് റൂമില്‍ പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരഞ്ഞു, ഔട്ടായി തിരിച്ചെത്തിയ ധോണിയും കുട്ടികളെപ്പോലെ കരയുകയായിരുന്നു. അതെല്ലാം ഡ്രസ്സിംഗ് റൂമില്‍ മാത്രം അറിഞ്ഞ കഥകളാണെന്നായിരുന്നു’-ബാംഗര്‍

ഇക്കാര്യത്തെക്കുറിച്ച് ഇന്നലെ ബെംഗളൂരുവില്‍ നടന്ന പ്രമോഷണല്‍ പരിപാടിയില്‍ ധോണി മറുപടി പറഞ്ഞു. വിജയത്തിന് ഇത്രയും അടുത്തെത്തി കളി തോല്‍ക്കുമ്പോള്‍ പലപ്പോഴും വികാരം അടക്കാനാവില്ല. ഓരോ മത്സരത്തിനുമുള്ള പദ്ധതികളുമായാണ് ഞാനിറങ്ങാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കുപ്പായത്തില്‍ അതെന്റെ അവസാന മത്സരമായിരുന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചതെങ്കിലും ഇനിയൊരിക്കലും രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലല്ലോ എന്ന ചിന്തയാണ് എന്റെ ദു:ഖം ഇരട്ടിപ്പിച്ചത്.

Q&A with @msdhoni

Question: Few days back Sanjay Bangar shared a tweet saying Dhoni, Rishabh and Hardik couldn’t stop their tears. Is this true? pic.twitter.com/2Q9RQXz9Zb

— Yash Jadhav (@farzi_rtist) October 26, 2023

“>

 

ആ മത്സരത്തിനുശേഷവും ടീമിന്റെ ട്രെയിനര്‍ പല പരിശീലന സാമഗ്രികളും എനിക്ക് തന്നിരുന്നു. ഞാന്‍ ചോദിച്ചത് ഇതൊക്കെ എനിക്ക് ഇനി എന്തിനാണെന്നാണ്. കാരണം, അപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.12-15 വര്‍ഷം മറ്റൊന്നും ചെയ്യാതെ രാജ്യത്തിനായി മാത്രം കളിച്ച എനിക്ക് ഇനിയതിന് കഴിയില്ലല്ലോ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ നല്‍കാന്‍ കഴിയില്ലല്ലോ എന്നെല്ലാമുള്ള ചിന്തകളായിരുന്നു അപ്പോള്‍ മനസില്‍. ആ സമയത്ത് തീര്‍ച്ചയായും നമ്മള്‍ വികാരത്തിന് അടിപ്പെടും-ധോണി പറഞ്ഞു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് 2020 ഓഗസ്റ്റ് 15ന് രാത്രി 7.29നാണ് ധോണി അപ്രതീക്ഷിതമായി ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Tags: dhonimatchrevealsLast
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies