ചണ്ഡിഗഡ്: ഹരിയാന ബിജെപിയിൽ നേതൃമാറ്റം. കുരുക്ഷേത്ര എംപിയായ നയാബ് സിംഗ് സൈനിയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. അദ്ധ്യക്ഷ പദവിയിൽ നിന്ന് സ്ഥാനമൊഴിഞ്ഞ ഓം പ്രകാശ് ധൻകർ ഇനിമുതൽ ദേശീയ സെക്രട്ടറി ചുമതല നിർവ്വഹിക്കും.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പാർട്ടി നടപടി.