കോഴിക്കോട്: പൂവാട്ടുപറമ്പിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
സംഭവത്തിൽ ഒരാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്ന ബസും പൂവാട്ടുപറമ്പിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പെരുമണ്ണ, പൂവാട്ടുപറമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.















