ആഗോള ടെക് വ്യവസായത്തിൽ ഗൂഗിളും ആപ്പിളും നേർക്കു നേർ മത്സരിക്കുന്ന രണ്ട് കമ്പനികളാണ്. എന്നാൽ കോടി കണക്കിന് ഡോളറാണ് പ്രതിവർഷം ഗൂഗിൾ ആപ്പിളിന് നൽകി വരുന്നത്. മാക്, ഐപാഡ്. ഐഫോൺ എന്നിവയിലെ ആപ്പിളിന്റെ വെബ് ബ്രൗസറിൽ ഗൂഗിൾ ഡിഫോൾട്ട് സേർച്ച് എഞ്ചിൻ ആകുന്നതിന് വേണ്ടിയാണ് പ്രതിവർഷം ആപ്പിളിന് കോടിക്കണക്കിന് ഡോളർ ഗൂഗിൾ നൽകുന്നത്.
2021-ൽ ഏകദേശം 1,800 കോടി ഡോളർ, അതായത് 1.5 ലക്ഷം കോടി രൂപയാണ് ഗൂഗിൾ ഈയിനത്തിൽ ആപ്പിളിന്് നൽകിയത്. ആപ്പിൾ ഉപകരണങ്ങളിൽ ഗൂഗിൾ സേർച്ച് എഞ്ചിൻ ഡിഫാൾട്ടാക്കാൻ സഹായിക്കുന്നതിന് പുറമെ സ്വന്തമായി ഒരു സെർച്ച് എഞ്ചിൻ നിർമ്മിക്കുന്നതിൽ നിന്നും ആപ്പിളിനെ തടയുകയുമാണ് ഗൂഗിൾ ചെയ്യുന്നത്.















