ന്യൂഡൽഹി : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ . ജമ്മു കശ്മീരിലെ ഇന്ത്യയുടെ അധിനിവേശത്തിന്റെ 76 വർഷം പൂർത്തിയാകുമെന്നാണ് ഒഐസി സെക്രട്ടറി ജനറൽ ഹിസ്സെൻ ബ്രാഹിം താഹയുടെ പ്രസ്താവന . കശ്മീർ തർക്കം പരിഹരിക്കുന്നതിന് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കനുസരിച്ച് ശക്തമായ നടപടികൾ കൈക്കൊള്ളണം .
57 ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസിയും സ്വയം നിർണ്ണയാവകാശത്തിൽ ജമ്മു കശ്മീരിലെ ജനങ്ങളുടെ ഒപ്പമാണ്. . കശ്മീരിൽ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം . . കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ മാനിക്കണമെന്നും ഹിസെൻ ബ്രാഹിം താഹ പ്രസ്താവനയിൽ പറയുന്നു.
ഇതിന് മുമ്പും കശ്മീർ വിഷയത്തിൽ ഒഐസിസിയിൽ നിന്ന് ഇത്തരം പ്രസ്താവനകൾ വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ പാകിസ്താൻ ഒഐസിയെ കരുവാക്കുന്നതായി പറയപ്പെടുന്നു. അതേസമയം പാകിസ്താന്റെ കുപ്രചരണങ്ങൾ ഒഐസി മുന്നോട്ട് കൊണ്ടുപോകരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.