മുംബൈ: വിമാന യാത്രകളിൽ ചെക്ക് ഇൻ ബാഗുകളിൽ സൂക്ഷിക്കാൻ പറ്റാത്തതും യുഎഇയിലേക്ക് കൊണ്ട് പോകാൻ പറ്റാത്തുതുമായ സാധനങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ട് വിമാനത്താവളം അധികൃതർ. ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത്. അവധിക്കാലം കൂടി തുടങ്ങുന്നതോടെ അത് ഇരട്ടിയിലധികമാവും. ടൂറിസം, മികച്ച തൊഴിലിടങ്ങൾ എന്നിവയെല്ലാമാണ് ഇതിന് കാരണം.
ദൂര യാത്രയും നാട്ടിൽ നിന്നും വിട്ട് നിൽക്കുന്നതും കൂടിയാവുമ്പോൾ പ്രവാസികൾ പലരും യുഎഇയിൽ നിരോധനം ഏർപ്പെടുത്തിയ സാധനങ്ങൾ കൊണ്ട് പോകാറുണ്ട്. അച്ചാർ, നെയ്യ് ഉൾപ്പെടെയുള്ളവ അതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം അപകട സാധ്യത ഉയർത്തുന്ന സാധനങ്ങളാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പരിശോധനകൾക്ക് ശേഷം യാത്രകാർക്ക് ബാഗുകൾ കൊണ്ടുപോവാൻ കഴിയാറില്ലെന്നും മുംബൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
തീപ്പെട്ടി, പടക്കം, ഉണക്ക തേങ്ങ, പെയിന്റ്, കർപ്പൂരം, എണ്ണ മയമുള്ള ഭക്ഷണ പദാർത്ഥങ്ങൾ, പവർ ബാങ്ക്, ഇ-സിഗരറ്റുകൾ, ലൈറ്റർ, സ്‌പ്രേ എന്നിവയാണ് നിരോധിച്ച വസ്തുക്കൾ.