തൃശൂർ: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നാളെ തൃശൂർ മായന്നൂരിലെത്തും. മുതിർന്ന പ്രചാരകൻ ആർ ഹരിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് എത്തുന്നത്. നാളെ രാവിലെ 10 മണിയോടെ മായന്നൂർ തണൽ ബാലാശ്രമത്തിലാണ് എത്തിച്ചേരുന്നത്. വിമാനമാർഗം കോയമ്പത്തൂരിൽ എത്തിച്ചേരുന്ന ഡോ. മോഹൻ ഭാഗവത് റോഡ് മാർഗം മായന്നൂരിൽ എത്തിച്ചേരും.
മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി (93) ഇന്ന് രാവിലെയാണ് അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.