മലപ്പുറം: ഇസ്രായേലിൽ ആക്രമണം നടത്തി നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയ ഹമാസ് ഭീകരരെ ന്യായീകരിച്ച മുസ്ലിം ലീഗ് നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. അന്യമതക്കാരെ മുഴുവൻ കാഫിറുകളായി കണ്ട് അവരെ ഉന്മൂലനം ചെയ്യണം എന്ന് ചിന്തിക്കുകയും ഇസ്ലാമിക ഭരണകൂടത്തിന് കീഴിലുള്ള ജീവിതം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഭീകര പ്രത്യശാസ്ത്രം പിഎഫ്ഐ-യെ പോലെ തന്നെ നെഞ്ചേറ്റി നടക്കുന്ന സംഘടനയാണ് ഹമാസ് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പിഎഫ്ഐയെ എതിർത്തതു പോലെ ഹമാസിനെ മുസ്ലിം ലീഗ് എതിർക്കാത്തത് എന്തുകൊണ്ടാണെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. ജൂതൻമാരെ മാത്രമല്ല, മറ്റ് മതക്കാരെയെല്ലാം ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യണം എന്നു പറയുന്നവരാണ് ഹമാസ്.ആ ഭീകരവാദികളെ സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് വിശേഷിപ്പിക്കാൻ മുസ്ലിം ലീഗ് നേതാക്കളായ എം.കെ മുനീറിനും കെ.എം ഷാജിക്കും എങ്ങനെയാണ് സാധിക്കുക. ഇന്ത്യയുടെ നിലപാട് കൃത്യമാണ്, ഇന്ത്യ പാലസ്തീനൊപ്പമാണ്. ഹമാസല്ല പാലസ്തീൻ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രിയപ്പെട്ട ഡോ. മുനീർസാഹിബെ,
കോഴിക്കോട് റാലിയിൽ ഡോ. ശശി തരൂരിനെതിരെ നിങ്ങൾ കത്തി കയറുന്നത് ടിവിയിൽ കണ്ടയാളാണ് ഞാൻ. ഹമാസിന് വേണ്ടി ഇത്രയ്‌ക്ക് വികാരം വേണായിരുന്നോ? ചില കാര്യങ്ങൾ തിരിച്ച് ചോദികട്ടെ.. മുസ്ലിം ലീഗ് എന്തുകൊണ്ടാണ് അബ്ദുൽ നാസർ മദനിയുടെ ഐഎസ്എസിനെ എതിർത്തത് ? എന്തുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിനെ ലീഗ് എതിർത്തത്? അങ്ങ് ഉൾപ്പെടെ, കെ.എം ഷാജിയെപ്പോലുളളവർ നെഞ്ച് വിരിച്ച് ധീരമായി PFI യെ എതിർക്കുന്നത് വളരെ ആവേശത്തോടെ കണ്ടുനിന്നവരാണ് ഞങ്ങൾ! അവരുടെ ജിഹാദും ജനാധിപത്യ വിരുദ്ധ നിലപാടുകളും മാത്രമല്ല അന്യമതക്കാരെ മുഴുവൻ കാഫിറുകളായി കണ്ട് അവരെ ഉന്മൂലനം ചെയ്യണം എന്ന് ചിന്തിക്കുകയും ഇസ്ലാമിക ഭരണകൂടത്തിന് കീഴിലുള്ള ജീവിതം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്ന് പഠിപ്പിക്കുകയും ചെയ്ത ഒരു ഭീകര പ്രത്യശാസ്ത്രം നെഞ്ചേറ്റി നടന്നവരാണ്. അതുകൊണ്ടല്ലേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ബഹുസ്വരതയിൽ ജീവിക്കാൻ കൊതിക്കുന്ന മുസ്ലിം ലീഗ് അവരെ എതിർത്തത് ?
PFI എതിർക്കാൻ കോൺഗ്രസിനും കമ്യൂണിസ്റ്റിനും പേടിയായിരുന്നു. PFI യുടെ മഞ്ചേരിയിലെ ആയുധ പരിശീലന കേന്ദ്രം പൂട്ടി സീല് വെക്കാൻ അമിത് ഭായിഷാ എന്ന ആണൊരുത്തൻ വേണ്ടി വന്നു. കേരളത്തിലെ PFI ഭീകരവാദികളെ മുഴുവൻ പൊക്കിയെടുത്ത് തീഹാർ ജയിലിലടച്ച വാർത്ത കേട്ട് മുനീർ സാഹിബും KM ഷാജിയും കോൾമൈർ കൊണ്ടു എന്നാണ് കോഴിക്കോട്ടുകാർ പറയുന്നത്! PFI തീവ്രവാദികളാണെങ്കിൽ അവരുടെ മൂത്താപ്പയാണ് ഭീകരവാദികളായ ഹമാസ്. ജൂതൻമാരെ മാത്രമല്ല, മറ്റ് മതക്കാരെയെല്ലാം ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യണം എന്ന് പറയുന്നവരാണ് ഹമാസ്. ആ ഭീകരവാദികളെ, ഹമാസിനെ സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് വിശേഷിപ്പിക്കാൻ നിങ്ങൾക്ക് എങ്ങിനെയാണ് കഴിയുന്നത്?
ഇന്ത്യയുടെ നിലപാട് കൃത്യമാണ്. ഇന്ത്യ പാലസ്തീനൊപ്പമാണ്. ഹമാസല്ല പലസ്തീൻ. അത് വെസ്റ്റ് ബാങ്ക് ഭരിക്കുന്ന മഹമൂദ് അബ്ബാസ്
ഫതഹ് പാർട്ടിയാണ്. വല്യ മോദി വിരോധം പറയുന്നവർ എല്ലാം ഓർക്കുക. നരേന്ദ്രമോദി അധികാരത്തിൽ വരുന്നതിന് മുമ്പ് 1.25 മില്യൺ US ഡോളാറായിരുന്നു പാലസ്തീന് ഇന്ത്യയുടെ സഹായം. മോദി സർക്കാർ അത് 5 മല്യൻ US ഡോളറായി വർദ്ധിപ്പിച്ചു. ഐ.എസ്.ഐ.എസ്, ഹിസ്ബുല്ല, ബോക്കോ ഹറാം, അൽ ക്വയ്ദ, പോപ്പുലർ ഫ്രണ്ട്, ഹമാസ് ഇവരെല്ലാം ഇസ്ലാമിന്റെ ശത്രുക്കളാണ്. മനുഷ്യരാശിയുടെ മുഴുവൻ ശത്രുക്കളാണ്. ദയവ് ചെയ്ത് മുസ്ലിം ലീഗ് പിണറായിക്ക് പഠിക്കരുത്.















