ഇന്ത്യയെ ചൊറിഞ്ഞ ഇംഗ്ലണ്ടിന്റെ മുന്‍നായകനും കമന്റേറ്ററുമായി മൈക്കള്‍ വോണിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. പതിവായി ഇന്ത്യയെ ചൊറിയുകയും ആരാധകരില്‍ നിന്നും മുന്‍താരങ്ങളില്‍ നിന്നും കണക്കിന് വാങ്ങിക്കൂട്ടുകയുമാണ് നിലവില്‍ മൈക്കള്‍ വോണിന്റെ പതിവ് രീതി. ഇത്തവണയും മുന്‍താരം പതിവ് തെറ്റിച്ചില്ല.
ഇന്ത്യക്കെതിരായ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് വോണിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ജാഫര്‍ രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം. നിലവിലെ ചാമ്പ്യന്മാരുടെ ആറാം മത്സരത്തിലെ അഞ്ചാം തോല്‍വിയായിരുന്നു ഇന്നലത്തേത്. 100 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയോട് അടിയറവ് പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന അവസ്ഥയിലാണ് ഇംഗ്ലണ്ട്.
‘ഉന്മേഷവാനാകൂ സുഹൃത്തേ…! ഇപ്പോഴും ഇംഗ്ലണ്ടിന് യോഗ്യത നേടാനാകൂം. പക്ഷേ അത് 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ്. അതും ലോകകപ്പില്‍ ഏഴാം സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്താല്‍ മാത്രം”.-ജാഫർ കുറിച്ചു.
എന്നാൽ ഇതിന് താരം മറുപടിയുമായി രംഗത്തുവന്നു. ‘ഈ സ്റ്റേജിൽ അതിന് ഒരുപാട് മുന്നോട്ട് പോകേണ്ടിവരും വസീം”-വോൺ മറുപടി നൽകി.
Cheer up @MichaelVaughan I think England can still qualify… For Champions Trophy 2025 by finishing in top 7 🤞🏽😏 #INDvENG #CWC2023
— Wasim Jaffer (@WasimJaffer14) October 29, 2023
“>















