പത്തനംതിട്ട; കളമശേരി സ്‌ഫോടന പരമ്പരയിലെ നടുക്കത്തില്‍ നിന്നും കേരളം ഇതുവരെയും മുക്തരായിട്ടില്ല. സര്‍ക്കാര്‍ സര്‍വകക്ഷി യോഗമടക്കം വളിച്ച് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിദ്വേഷ പ്രചരണങ്ങള്‍ നടത്തരുതെന്ന് ആഹ്വനം ചെയ്ത് മണിക്കൂറുകളേ ആയിട്ടുള്ളു. ഇതിനിടെ ഇടതുപക്ഷ അനുഭാവിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദത്തില്‍.
വിശ്വാസങ്ങളെയും ദൈവത്തിനെയും അധിക്ഷേപിച്ച പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കിട്ടത് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് ക്ലര്‍ക്കായിരുന്ന അനീഷ് കുമാർ ഇപ്പോൾ വില്ലേജ് ഓഫീസർ ആണെന്നാണ് സൂചന. ഇയാള്‍ പത്തനംതിട്ട സ്വദേശിയാണ്. ഇയാള്‍ക്കെതിരെ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ലെന്നാണ് സൂചന.
പോസ്റ്റ് ഇങ്ങനെ: ഓരോ അന്ധവിശ്വാസ കൂട്ടായ്മക്കിടെയിലും ഓരോന്ന് പൊട്ടുന്നത് നല്ലതാ..! അതിപ്പോ പൊങ്കാലയോ കൃപാസനമോ സ്വര്‍ഗീയ വിരുന്നോ ആകട്ടെ; ഒരു കോപ്പിലെ ദൈവവും വന്ന് രക്ഷിക്കില്ല എന്ന് മനസിലാക്കാന്‍.
ദാരുണ സംഭവത്തില്‍ ഇതുവരെ മൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതിനിടെയാണ് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ ഉണ്ടാവുന്നത്.