തൃശ്ശൂർ: അനേകം സ്വയംസേവകരുടെ ഹൃദയത്തിൽ ആദർശത്തിന്റെയും രാഷ്‌ട്രപ്രേമത്തിന്റെയും തീജ്വാല കൊളുത്തിയ ജ്ഞാന സൂര്യന് യാത്രാമൊഴി. അന്തരിച്ച ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി. പാമ്പാടി ഐവർമഠത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. പ്രാന്ത പ്രചാരക് എസ്. സുദർശൻ, ആർ.വി. ജയകുമാർ, ഹരിയേട്ടന്റെ ബന്ധുക്കൾ എന്നിവർ ചേർന്നാണ് ചിതയ്‌ക്ക് തീകൊളുത്തിയത്.
അന്ത്യ പ്രണാമം വേണ്ട, പ്രാർത്ഥന പാടില്ല, കാവി പട്ട് പുതപ്പിക്കരുത്, ജാതി വേർതിരിവുകൾ ഇല്ലാത്ത പൊതുശ്മാശനത്തിൽ സംസ്‌കരിക്കണം ഇതൊക്കെയായിരുന്നു ഹരിയേട്ടന്റെ അവസാന ആഗ്രഹങ്ങൾ. അവസാന കാലത്ത് ഹരിയേട്ടൻ ഉണ്ടായിരുന്ന മായന്നൂരിലേ തണൽ ബാലാശ്രമത്തിലെ പൊതുദർശനത്തിന് ശേഷമാണ് ബൗദ്ധികദേഹം ഐവർമഠത്തിൽ സംസ്‌കരിച്ചത്. 11.15 ഓടെയാണ് ഭൗതിക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഐവർ മഠത്തിലേക്ക് കൊണ്ട് പോയത്.
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി എസ്ശ്രീധരൻ പിള്ള, സി വി ആനന്ദ ബോസ്, സംവിധായകൻ മേജർ രവി തുടങ്ങി നിരവധി പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയ്‌ക്ക് വേണ്ടി കേന്ദ്രമന്ത്രി പ്രഹ്ലാദ ജോഷി അന്ത്യോപചാരം അർപ്പിച്ചു. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചത്. ഹരിയേട്ടന്റെ വിയോഗം സംഘ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് മുതിർന്ന സംഘ കാര്യകർത്താക്കൾ പ്രതികരിച്ചു.
അന്ത്യ പ്രണാമം വേണ്ട, പ്രാർത്ഥന പാടില്ല, കാവി പട്ട് പുതപ്പിക്കരുത്, ജാതി വേർതിരിവുകൾ ഇല്ലാത്ത പൊതുശ്മാശനത്തിൽ സംസ്‌കരിക്കണം ഇതൊക്കെയായിരുന്നു ഹരിയേട്ടന്റെ അവസാന ആഗ്രഹങ്ങൾ. അവസാന കാലത്ത് ഹരിയേട്ടൻ ഉണ്ടായിരുന്ന മായന്നൂരിലേ തണൽ ബാലാശ്രമത്തിലെ പൊതുദർശനത്തിന് ശേഷമാണ് ബൗദ്ധികദേഹം ഐവർമഠത്തിൽ സംസ്‌കരിച്ചത്. 11.15 ഓടെയാണ് ഭൗതിക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഐവർ മഠത്തിലേക്ക് കൊണ്ട് പോയത്.
ഇന്നലെ രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.