എംബിഎ ലക്ഷ്യമിട്ട് ഇരിക്കുന്നവർക്ക് കിടിലൻ ഓൺലൈൻ പ്രോഗ്രാമുമായിട്ടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഇപ്പോൾ എത്തിയിരിക്കുന്നത്. ഐഐഎം കോഴിക്കോടുമായി സഹകരിച്ച് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ഓൺലൈൻ ഗ്ലോബൽ എംബിഎ പ്രോഗ്രാം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ട് വർഷത്തെ കോഴ്‌സ് ആണിത്. കൂടുതൽ അറിയാം..
ബിസിനസ് പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കോഴ്‌സുകളിലൊന്നാണിത്. ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ആദ്യ വർഷത്തിന് ശേഷം കോഴിക്കോട് ഐഐഎമ്മിൽ നിന്ന് അഡ്വാൻസ്ഡ് ബിസിനസ് മാനേജ്മെന്റിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് നൽകും. മുഴുവൻ പ്രോഗ്രാമും വിജയകരമായി പൂർത്തിയാക്കുമ്പോൾ, അവർക്ക് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും ലഭിക്കും. 2023 ഡിസംബർ 21-ന് ആണ് കോഴ്‌സ് ആരംഭിക്കുന്നത്. 5,62,000 രൂപയാണ് മൊത്തം കോഴ്‌സ് ഫീസ് ആയി അടക്കേണ്ടത്. 2023 നവംബർ 6-ാം തീയതി മുതൽ അപേക്ഷകൾ നൽകാവുന്നതാണ്.
നിബന്ധനകൾ
ഈ പ്രോഗ്രാമിൽ പ്രവേശനം നേടുന്നതിനായി വിദ്യാർത്ഥികൾ ആദ്യം കോഴിക്കോട് ഐഐഎം വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ബിസിനസ് മാനേജ്മെന്റിലെ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിരിക്കണം.















