ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രശസ്തനായ മൗലാന താരിഖ് ജമീലിന്റെ മകനും,താലിബാൻ അനുഭാവിയുമായ ഖാരി ഇസ്മായിൽ എന്ന അസിം ജമീൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു . ഖൈബർ പഖ്തൂൺഖ്വയിലെ ബജൗർ ജില്ലയിലെ മർമോദ് പ്രദേശത്താണ് സംഭവം .
നെഞ്ചിലാണ് അസിം ജമീലിന് വെടിയേറ്റത് . അസിം ജമീൽ താലിബാൻ അനുഭാവിയാണെന്നും റിപ്പോർട്ടുണ്ട് . തീവ്ര ഇസ്ലാമിസ്റ്റ് പ്രഭാഷകനാണ് മൗലാനാ താരിഖ് ജമീൽ . സ്വർഗത്തിൽ മുത്തുകൾ കൊണ്ട് പൊതിഞ്ഞ ബൈഡക് എന്നൊരു കനാൽ ഉണ്ടെന്ന് പ്രചരിപ്പിച്ചത് താരിഖ് ജമീലാണ് . “സ്വർഗത്തിൽ നിന്നുള്ള ഹൂറി സൂര്യനിലേക്ക് വിരൽ കാണിച്ചാൽ, സൂര്യൻ ദൃശ്യമാകില്ല, കാരണം ഹൂറിയുടെ വലുപ്പം 130 അടിയാണ് . ” എന്നൊക്കെ താരിഖ് ജമീൽ തന്റെ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.