തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. സീറ്റ് ബെൽറ്റ്, ക്യാമറ എന്നിവ സ്ഥാപിക്കുന്നത് ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇത്തരം കാര്യങ്ങൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസുടമകൾ അറിയിച്ചു.
ഉൾപ്പടെ ഉന്നവിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുകയെന്ന ആവശ്യവും സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്നുണ്ട്. സ്വകാര്യ ലിമിറ്റഡ് ബസ് സ്റ്റോപ്പുകൾ ഓർഡിനറി സ്റ്റോപ്പുകൾ ആക്കി മാറ്റിയതും 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള തീരുമാനവും സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണം എന്നതാണ് മറ്റൊരാവശ്യം.
പ്രൈവറ്റ് ബസുകളിൽ ക്യാമറ, സീറ്റ് ബൽറ്റ് എന്നിവ ഈ മാസം 31-ഓടെ കർശനമാക്കാനാണ് സർക്കാരിന്റെ തീരുമാനം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കാനും ധാരണയുണ്ട്. ഇന്ന് നടക്കുന്ന സമരത്തിനുശേഷം ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ 21 മുതൽ ബസ് ഉടകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.















