ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകന്‍, അങ്കിള്‍ പെര്‍സി എന്ന പെര്‍സി അബേശേഖര ഇനി ശ്രീലങ്കന്‍ പതാകയുമായി ആര്‍പ്പു വിളിക്കാന്‍ ഗ്യാലറിയിലെത്തില്ല. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊളംബോയില്‍ അന്തരിച്ചു. 87 വയസായിരുന്നു.
ശ്രീലങ്കന്‍ ടീമിന് ടെസ്റ്റ് പദവി ലഭിക്കും മുന്‍പ് ആരാധകനായ പെര്‍സിയെ മാത്രമാണ് ശ്രീലങ്കന്‍ അധികൃതര്‍ മത്സര ശേഷം മൈതാനത്തേക്ക് പോകാന്‍ അനുവദിക്കുന്നത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അങ്കിള്‍ പെര്‍സിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ലോകക്രിക്കറ്റില്‍ ശ്രീലങ്കയുടെ ചിയര്‍ ലീഡറായി പ്രായാധിക്യത്തിലും സജീവമായിരുന്ന പെര്‍സി ശ്രീലങ്കയുടെ എല്ലാ മത്സരങ്ങള്‍ക്കും സാക്ഷിയാകാന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ശാരീരിക അവശതകെ തുടര്‍ന്ന് ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനെത്തിയിരുന്നില്ല.
ശ്രീലങ്ക ക്രിക്കറ്റ് താരങ്ങളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്ന പെര്‍സിയുടെ അടുത്ത സുഹൃത്തുക്കള്‍ അര്‍ജുണ രണതുംഗ, സനത് ജയസൂര്യ, കുമാര്‍ സംഗക്കാര എന്നിവരായിരുന്നു. ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരുമായും അദ്ദേഹം ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
2015-ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ അബശേഖരയെ ഇന്ത്യന്‍ ഡ്രെസിംഗ് റൂമിലേക്ക് ക്ഷണിച്ചിരുന്നു. ആരോഗ്യം മോശമായതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പെര്‍സിക്ക് അഞ്ചു മില്യണ്‍ ശ്രീലങ്കന്‍ റൂപ്പീസ് ചികിത്സയ്‌ക്ക് നല്‍കിയിരുന്നു.
Throwback to when Sri Lanka’s greatest supporter, Uncle Percy, stepped into Team India’s dressing room and kissed Ajinkya Rahane. #CricketTwitter #UnclePercy pic.twitter.com/cIVpLm6lIw
— OneCricket (@OneCricketApp) October 30, 2023
“>
RIP percy uncle, Captain Rohit met hin during asia cup pic.twitter.com/0TJAr7lbTY
— Harsh (@harshthengineer) October 30, 2023
“>