സിനിമാപ്രേമികളിൽ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് അൽഫോൺസ് പുത്രൻ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സിനിമാ സംവിധാനം അവസാനിപ്പിക്കുകയാണെന്നും ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ ഉണ്ടെന്ന് താൻ തന്നെ കണ്ടെത്തിയിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
സിനിമാ ആസ്വാദകർക്ക് നവ്യാനുഭവം നൽകിയ ചിത്രമായിരുന്നു പ്രേമം. ഈ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ഭാഷാതീതമായി ഈ പോസ്റ്റ് ചർച്ച ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ അൽഫോൺസ് തന്നെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും സിനിമാലോകം ഇപ്പോഴും ഇത് ചർച്ച ചെയ്യുകയാണ്. ഇതിന് പിന്നാലെ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ദേശീയ അവാർഡ് കരസ്ഥമാക്കിയ ചിത്രമായ ‘സൂരറൈ പോട്രിന്റെ’ സംവിധായിക സുധ കൊങ്കര.
സിനിമ ചെയ്യുന്നത് നിർത്തരുതെന്നാണ് സുധ കൊങ്കരയുടെ അപേക്ഷ. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് പ്രേമം എന്നും അവർ കുറിപ്പിൽ പറയുന്നു. മാനസികമായി മോശം അവസ്ഥയിൽ ഇരിക്കേ ഉണർവ് പകർന്ന ചിത്രമാണ് പ്രേമം. ഏത് രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടികൾ നിർത്തരുതെന്നും സുധ കൊങ്കര സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
സുധ കൊങ്കരയുടെ പോസ്റ്റ്
View this post on Instagram
ഞാനെന്‍റെ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ രോഗമാണെന്ന് ഇന്നലെ ഞാന്‍ സ്വയം കണ്ടെത്തി. ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ല. പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്നതു തുടരും. മാക്സിമ അത് ഒടിടി വരെ ചെയ്യും. എനിക്ക് സിനിമയെ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ല, പക്ഷേ എന്‍റെ മുന്നില്‍ വേറെ വഴികളില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനവും ഞാന്‍ നല്‍കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്‍റര്‍വെല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും- എന്നായിരുന്നു അൽഫോൻസ് പുത്രന്റെ പോസ്റ്റ്. എന്നാല്‍ പിന്നീട് അല്‍ഫോന്‍സ് തന്നെ ഇത് നീക്കം ചെയ്യുകയായിരുന്നു.















