കങ്കണ റണാവത്തിന്റെ പുതിയ ചിത്രമായ തേജസിന്റെ പ്രത്യേക പ്രദർശനം കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പ്രത്യേക പ്രദർശനം നടത്തിയത്. ഏറെ വികാരാധീനായാണ് അദ്ദേഹം ചിത്രം കണ്ട് ഇറങ്ങിയതെന്ന് കങ്കണ റണാവത്ത് പറഞ്ഞു.
ഇത് സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല, മറിച്ച് സ്ത്രീശക്തിയെ കുറിച്ചുള്ള സിനിമയാണിതെന്ന് പ്രദർശനം കണ്ട ശേഷം യോഗി ആദിത്യനാഥ് പറഞ്ഞു. തേജസിന്റെ പ്രത്യേക പ്രദർശനത്തിന്റെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സൈനികന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തേജസിന്റെ പ്രദർശനം ഉത്തർ പ്രദേശം മുഖ്യമന്ത്രിയ്‌ക്കായി സംഘടിപ്പിച്ചു. ചിത്രം കാണുമ്പോൾ യോഗി ആദിത്യനാഥിന് കണ്ണീർ അടക്കാൻ കഴിഞ്ഞില്ലെന്ന് താരം കുറിപ്പിൽ കുറിച്ചു.
View this post on Instagram
നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനും ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥർക്കുമായി തേജസിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു. എയർഫോഴ്സ് പൈലറ്റായ തേജസ് ഗില്ലിന്റെ അസാധാരണമായ യാത്രയെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രം ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നു. നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായ സ്ത്രീയുടെ അസാധാരണമായ ജീവിതം ഏവരെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒക്ടോബർ 27-നാണ് ചിത്രം റിലീസ് ചെയ്തത്.















