‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന അമേരിക്കന്‍ ടെലിവിഷന്‍ സീരസിലൂടെ പ്രശസ്തനായ ടൈലര്‍ ക്രിസ്റ്റഫര്‍ അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 50 വയസായിരുന്നു. ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന സീരിയില്‍ നിക്കോളാസ് കസാഡിന്‍ എന്ന കഥാപാത്രമായെത്തിയ താരം നിരവധി ആരാധകരെ നേടിയിട്ടുണ്ട്.
സീരിസില്‍ ടൈലറിന്റെ സഹതാരമായിരുന്ന മൗറിസ് ബെനാര്‍ഡ് ആണ് മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥരീകരിച്ചത്.’ഇന്ന് രാവിലെ സാന്‍ഡിയാഗോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു ടൈലറുടെ അന്ത്യം
ടൈലര്‍ വളരയേറ കഴിവുള്ള നടനും വ്യക്തിയുമായിരുന്നു. അഭിനയിക്കുന്ന ഓരോ രംഗവും അദ്ദേഹം മെച്ചപ്പെടുത്തികൊണ്ടേയിരിക്കും.തന്റെ അഭിനയത്തിലൂടെ ആരാധകരെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും അദ്ദേഹത്തിന് കഴഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന അദ്ദേഹം. എല്ലാവരോടും മധുരമായാണ് പെരുമാറിയിരുന്നത്-മൗറിസ് പറഞ്ഞു.















