കണ്ണൂർ: പരിയാരത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓലയമ്പാടി സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഇന്നലെ രാത്രിയോടെയാണ് പാണപ്പുഴ മാത്ത് വയൽ പാലത്തിൽ നിന്നും ബൈക്ക് പുഴയിലേക്ക് വീണ് അപകടത്തിൽ പെടുന്നത്. അമിത വേഗത കാരണം നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു. വാഹനം പുഴയിലേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ജിഷ്ണുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ബസും ബൈക്കും കൂട്ടിയിച്ച് ജിഷ്ണുവിന് പരിക്കേറ്റിരുന്നു. അന്നുണ്ടായ അപകടത്തിൽ നിന്നും തലനാരിയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ഒരു സ്വകാര്യ ബസിൽ ജോലി ചെയ്തു വരികയായിരുന്നു ജിഷ്ണു.