യുവതാരനിരയുടെ സാന്നിദ്ധ്യത്തിലൂടെ ഹിറ്റായി മാറിയ ആർഡിഎക്സിൽ നായികയായെത്തി ഏവരുടേയും ശ്രദ്ധയാകർഷിച്ച നടിയാണ് മഹിമ നമ്പ്യാർ. നിരവധി ആരാധകരാണ് നടിയ്‌ക്കുള്ളത്. ഇപ്പോഴിതാ ‘ജയ് ഗണേഷ്’ എന്ന പുതിയ ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിലെ തന്റെ നായികയെ സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സ്വാഗതം മഹിമ നമ്പ്യാർ എന്ന് കുറിപ്പിനൊപ്പം എന്റെ നായിക എന്ന് കുറിച്ചിട്ടുള്ള മഹിമയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം രഞ്ജിത്ത് ശങ്കർ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ജയ് ഗണേഷിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആൻഡ് ബിയോൻഡ് ഫിലിംസും ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ജയ് ഗണേഷ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ പൂജ നവംബർ ഒൻപതിന് നടക്കുമെന്നും ചിത്രീകരണം നവംബർ പത്തിന് ആരംഭിക്കുമെന്നും തന്റെ പിറന്നാൾ ദിനത്തിൽ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം പ്രഖ്യാപിച്ചത്.















