കൊളംബോ : ത്രിദിന സന്ദർശനത്തിനായി ധനമന്ത്രി നിർമ്മലാ സീതാരാമൻ ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ വംശജരായ തമിഴർ ശ്രീലങ്കയിൽ എത്തിയതന്റ ഭാഗമായി സംഘടിപ്പിക്കുന്ന ‘നാം 200’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ധനമന്ത്രി ശ്രീലങ്ക സന്ദർശിക്കുന്നത്. 1823 നവംബർ രണ്ടിനായിരുന്നു തമിഴർ ശ്രീലങ്കയിൽ എത്തിച്ചേർന്നത്.
ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമെസിംഗേ പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധനെ, ജലവിതരണ മന്ത്രി ജീവൻ തൊണ്ടാമൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഇതിനു പുറമേ ഭാരത്തിനിന്നും ക്ഷണിക്കപ്പെട്ട രാഷ്ടീയ നേതാക്കളും മലേഷ്യൻ തമിഴ് കോൺഗ്രസിലെ അംഗങ്ങളും പരിപാടിയുടെ ഭാഗമാകും. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡട്രീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
റനിൽ വിക്രമെ സിംഗേ, ദിനേഷ് ഗുണ്ടവാരാ എന്നിവരുമായി നിർമ്മലാ സീതാരാമൻ നടത്തുന്ന കൂടിക്കാഴ്ചയിൽ ശ്രീലങ്കയിലെ ആരാധനാലയങ്ങൾ സൗരോർജ്ജവത്കരിക്കാനുള്ള ധാരണാപത്രം കൈമാറും. ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾക്കായി രണ്ട് കോടിയോളം രൂപ ഭാരതം നൽകും. ജാഫ്ന, ട്രിങ്കോമാലി എന്നിവടങ്ങളിലായി പുതിയ എസ്ബിഐ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്യും.
ശ്രീലങ്കയിലെ കാൻഡി നഗരത്തിലെ ശ്രീ ദളവ മാലിഗാവ ക്ഷേത്രം, അനുരാധ പ്പുരയിലെ ജയശ്രീ മഹാബോധി, നല്ലൂരിലെ കന്ദാസാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങളിൽ നിർമ്മലാ സീതാരാമൻ ദർശനം നടത്തും. ഇതിനു പുറമേ ജാഫ്നാ കൾച്ചറൽ സെന്റ്ർ, ജാഫ്നാ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലും കേന്ദ്രമന്ത്രി സന്ദർശിക്കും. നേരത്തെ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ശ്രീലങ്ക സന്ദർശിച്ചിരുന്നു.















