ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി വിൽപ്പന പ്രഖ്യാപിച്ചു. നവംബർ രണ്ട് മുതലാകും വിൽപ്പനയെന്ന് കമ്പനി വ്യക്തമാക്കി. ഐഫോൺ 14, സാംസംഗ് ഗാലക്‌സി എഫ് 14, റെഡ്മി നോട്ട് 12 പ്രോ, മോട്ടറോള എഡ്ജ് 40, മറ്റ് ഫോണുകൾ എന്നിവയ്‌ക്ക് ലഭിക്കുന്ന ഓഫറുകൾ ഫ്ളിപ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. നവംബർ 11 വരെയാണ് പുതിയ ദീപാവലി സെയിൽ നടക്കുന്നത്. ഡിസ്കൗണ്ടുകൾക്ക് പുറമേ ഇഎംഐ ഓഫറുകളും മറ്റ് ഓഫറുകളും സെയിൽ സമയത്ത് ലഭിക്കും.
ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിലിന്റെ ഭാഗമായി ഐഫോൺ 14 49,999 രൂപയ്‌ക്ക് ലഭ്യമാകും. നിലവിൽ ഈ മോഡലിന് 61,999 രൂപയാണ് വില. യാതൊരു നിബന്ധനകളുമില്ലാതെ ഈ ഫോണിന്റെ വില 54,999 രൂപയായി കുറയ്‌ക്കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ഓഫർ ക്ലെയിം ചെയ്താൽ 4,000 രൂപയുടെ അധിക ബാങ്ക് ഡിസ്‌കൗണ്ട് ഓഫറും ലഭിക്കും. 1,000 രൂപ അധിക കിഴിവും ഈ ഡിവൈസിന് ലഭിക്കും. ഈ ഓഫറുകൾ ചേരുന്നതോടെ നിങ്ങൾക്ക് ഐഫോൺ 49,999 രൂപയായി കുറയ്‌ക്കും. എക്‌സ്‌ചേഞ്ച് ഓഫർ ക്ലെയിം ചെയ്‌തില്ലെങ്കിലും, കുറഞ്ഞ വിലയിൽ ഇപ്പോഴും ഐഫോൺ ലഭിക്കുന്നു. ഐഫോൺ 14 പ്ലസിന് ഫലത്തിൽ 59,999 രൂപ വിലവരും.
ഇതിന് പുറമേ ആൻഡ്രോയിഡ് ഡിവൈസുകൾക്കും ആകർഷകമായ ഓഫറുകളാണ് ഫ്ലിപ്കാർട്ട് സെയിലിലൂടെ ലഭിക്കുന്നത്. ഇക്കാലയളവിൽ പോക്കോ എക്സ്5 പ്രോ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്‌ക്ക് സ്വന്തമാക്കാം. 18,499 രൂപയായാണ് വില കുറയുന്നത് . സാംസംഗ് ഗാലക്‌സി എഫ്34 5ജിയുടെ വില 14,999 രൂപയായി കുറയുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. ഗൂഗിൾ പിക്‌സൽ 7എയ്‌ക്ക് കിഴിവുകൾ കഴിഞ്ഞ് 31,499 രൂപയ്‌ക്ക് ലഭിക്കും. മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോണിനും മറ്റ് ഫോണുകൾക്കും ചില കിഴിവുകൾ ലഭിക്കും.















