നവംബറിൽ തിയറ്ററുകളിൽ മലയാള സിനിമകളുടെ റിലീസ് പെരുമഴ; ഒരോ ആഴ്ചയും റിലീസിനെത്തുന്നത് മൂന്ന് ചിത്രങ്ങൾ വീതം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നവംബറിൽ തിയറ്ററുകളിൽ മലയാള സിനിമകളുടെ റിലീസ് പെരുമഴ; ഒരോ ആഴ്ചയും റിലീസിനെത്തുന്നത് മൂന്ന് ചിത്രങ്ങൾ വീതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 09:55 pm IST
Facebook
Twitter
WhatsAppTelegram

നവംബർ ആദ്യാവസാനം തിയറ്ററുകളിൽ മലയാള സിനിമകളുടെ റിലീസ് പെരുമഴ. മലയാളത്തിലെ സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളാണ് നവംബർ മാസത്തിന്റെ ആദ്യാവസാനം തിയറ്ററുകളിൽ കൊമ്പ് കോർക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാതൽ, സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഗരുഡൻ, ജനപ്രിയ നായകൻ ദിലീപിന്റെ ബാന്ദ്ര എന്നീ ചിത്രങ്ങളാണ് ഇക്കൂട്ടത്തിലെ വമ്പൻ റിലീസുകൾ. ഇവരെ കൂടാതെ ബേസിൽ ജോസഫ്, ഷറഫുദ്ദീൻ, ധ്യാൻ ശ്രീനിവാസൻ, ഷെയ്ൻ നിഗം എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട്. നായകൻമാർക്കൊപ്പം കൊമ്പുകോർക്കാൻ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമാകുന്ന ശേഷം മൈക്കിൽ ഫാത്തിമയും നവംബർ റിലീസായി എത്തുന്നുണ്ട്.

എല്ലാ ആഴ്ചയും മൂന്ന് ചിത്രങ്ങൾ വീതമാണ് റിലീസിനെത്തുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡനാണ് നവംബർ ആദ്യവാരം റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങളിൽ ഒന്ന്. നവാഗതനായ അരുൺ വർമ്മയാണ് ഗരുഡന്റെ സംവിധായകൻ. മൂന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കൂടാതെ ഷറഫുദ്ദീനെ നായകനാക്കി നടൻ ജോർജ് കോര സംവിധാനം ചെയ്യുന്ന തോൽവി എഫ് സിയാണ് 3ന് പ്രദർശനത്തിനെത്തുന്ന മറ്റൊരു ചിത്രം. ധ്യാൻ ശ്രീനിവസാൻ നായകനായി നവാഗതനായ അരുൺ ലാൽ സംവിധാനം ചെയ്യുന്ന ചീനാ ട്രോഫിയും ഇതേ ദിവസം പ്രദർശനത്തിനെത്തും.

ഈ മാസത്തെ വമ്പൻ റിലീസുകളിൽ ഒന്നായ ബാന്ദ്ര 10 ന് തിയറ്ററുകൾ എത്തും. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം താരസുന്ദരി തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്നതാണ്. ആർ ഡി എക്‌സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗത്തിന്റെ ത്രില്ലർ ചിത്രം വേലയും പത്തിന് റിലീസ് ചെയ്യും. ഒരു ഇടവേളയ്‌ക്ക് ശേഷം നടൻ സണ്ണി വെയ്‌നും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. നവാഗതനായ ശ്യാം ശശിയാണ് വേലയുടെ സംവിധായകൻ. ബേസിൽ ജോസഫ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഫാലിമിയാണ് ഇതേ ദിവസം റിലീസിനെത്തുന്ന മാറ്റൊരു സിനിമ. നവാഗതനായ നിതീഷ് സഹദേവാണ് ഫാലിമിയുടെ സംവിധായകൻ. കൂടാതെ നവാഗതനായ ജോഷി ജോൺ സംവിധാനം ചെയ്യുന്ന കുരുവിപാപ്പ എന്ന ചിത്രവും 10 ന് റിലീസിനെത്തും.

കല്യാണി പ്രിയദർശൻ നായികയാകുന്ന ശേഷം മൈക്കിൽ ഫാത്തിമ, ഇന്ദ്രജിത്തും സർജ്ജാനോ ഖാലിദും നായകൻമാരാകുന്ന മാരിവില്ലിന് ഗോപുരങ്ങൾ, അജയ് ഭൂപതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ചൊവ്വാഴ്ച എന്നീ ചിത്രങ്ങളാണ് നവംബർ 17ന് പ്രദർശനത്തിനെത്തുന്നത്.

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ജിയോ ബേബി ചിത്രം കാതൽ ദ കോർ 24 നാണ് തിയറ്ററുകളിലെത്തുന്നത്. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവർ അഭിനയിക്കുന്ന കോമഡി ചിത്രം മഹാറാണിയും 24 ന് പ്രദർശനത്തിനെത്തും. കൂടാതെ അർജുനും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നും 24 ന് തന്നെയാണ് പ്രദർശനത്തിനെത്തുന്നത്.

Tags: SUBNovemberMALAYALAM RELEASE
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies