കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആരാഞ്ഞ് ഹൈക്കോടതി. തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. മേൽശാന്തി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.