ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന. ബംഗാൾ ഉൾക്കടലായിരുന്നു പരീക്ഷണം. യുദ്ധക്കപ്പലിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ബ്രഹ്മോസ് മിസൈൽ വിജയകരമായി ലക്ഷ്യങ്ങൾ കൈവരിച്ചതായി നാവിക സേന അറിയിച്ചു. ടെസ്റ്റ് ഫയറിംഗിന്റെ ചിത്രവും സേന പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ പരിധി വർദ്ധിപ്പിച്ചുള്ള പരീക്ഷണം ഇന്ത്യൻ വ്യോമസേന വിജയകരമായി പൂർത്തീകരിച്ചിരുന്നു. ബ്രഹ്മോസിന്റെ എക്സറ്റെൻഡ് റേഞ്ച് (ഇആർ) പതിപ്പാണ് സേന വിക്ഷേപിച്ചത്. മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ദൂരം കീഴടക്കാൻ മിസൈലിന് കഴിഞ്ഞു.
മിസൈലിന്റെ ഇആർ റേഞ്ച് വേരിയന്റിന് സൂപ്പർ സോണിക് വേഗതയിൽ ആക്രമണം നടത്താൻ കഴിയും. 400 മുതൽ 500 വരെ കിലോമീറ്റർ പരിധിയിൽ കരയിലും കടലിലും ആക്രമിക്കാൻ വിപുലീകൃത-റേഞ്ചിന് സാധിക്കും.















