ഇന്ത്യയുടെ പേസര്‍ മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ബൗളറാണെന്ന് ഇംഗ്ലണ്ട് ഇതിഹാസ പേസറായ സ്റ്റീവ് ഹാര്‍മിസണ്‍. ലോകകപ്പിലെ തിരിച്ചുവരവില്‍ രണ്ടുമത്സരത്തില്‍ നിന്ന് 9 വിക്കറ്റുമായി കരിയറിലെ മികച്ച ഫോമിലാണ് താരം. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയും താരം കളിക്കുന്നുണ്ട്. താരത്തിന്റെ പ്രകടനത്തില്‍ മുന്‍ താരങ്ങള്‍ വലിയ പ്രശംസ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ട് താരം പ്രശംസയുമായി രംഗത്തെത്തിയത്.
”മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ പേസര്‍മാരില്‍ ഒരാളാണ്. അദ്ദേഹം ജസ്പ്രീത് ബുംറ അല്ല, അതുകൊണ്ട് തന്നെ ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ്. ഷഹീന്‍ അഫ്രീദിയുടെ നിഴലില്‍ ഹാരിസ് റൗഫ് അണ്ടര്‍ റേറ്റഡ് ആണെന്നും ഞാന്‍ പറയും.-ഹാര്‍മിസണ്‍ പറഞ്ഞു.
”ഓഫ് സ്റ്റമ്പില്‍ നിന്ന് പന്ത് ചലിപ്പിക്കാനുള്ള ഷമിയുടെ കഴിവ്. അത്ഭുതകരമാണ് ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ബുംറ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, മറ്റ് ബൗളര്‍മാര്‍ക്ക് ഇത് സഹായകമാകും. ഓസ്ട്രേലിയ വളരെ മികച്ചവരായിരുന്ന കാലത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് അങ്ങനെ ആയിരുന്നു, ഒരു ബാറ്റര്‍ക്ക് തന്റെ ഓഫ് സ്റ്റംപ് എവിടെയാണെന്ന് മനസിലാക്കാതെ നിര്‍ത്താനുള്ള ബുമ്രയുടെ കഴിവ് നിര്‍ണായകമാണ്,” മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.















